Begin typing your search...

ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കില്ലെന്ന് രോഹിത് ശർമ

ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കില്ലെന്ന് രോഹിത് ശർമ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കില്ലെന്ന് ക്യാപ്റ്റൻ രോഹിത് ശർമ. തുടർന്നും ടി20യിൽ കളിക്കുമെന്നും രോഹിത് പറഞ്ഞു. രോഹിത്തിൻറെ അഭാവത്തിൽ ടി20യിൽ ഇന്ത്യയെ നയിച്ച ഹാർദ്ദിക് പണ്ഡ്യയെ സ്ഥിരം ക്യാപ്റ്റനാക്കണമെന്നും സീനിയർ താരങ്ങളെ ഇനി ടി20 ക്രിക്കറ്റിലേക്ക് പരിഗണിക്കരുതെന്നും വാദം ഉയരുമ്പോഴാണ് രോഹിത് നിലപാട് വ്യക്തമാക്കിയത്. ഏകദിന ലോകകപ്പ് വരുന്നതിനാൽ എല്ലാ ഫോർമാറ്റിലും എല്ലാ താരങ്ങൾക്കും അവസരം ലഭിക്കില്ലെന്നത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മത്സരാധിക്യം കാരണമാണ് താനടക്കം പല താരങ്ങൾക്കും ടി20യിൽ വിശ്രമം ലഭിച്ചതെന്നും രോഹിത് വ്യക്തമാക്കി.

ഇന്ത്യൻ ടീമിൻറെ മത്സരക്രമം നോക്കിയാൽ തുടർച്ചയായി മത്സരങ്ങളാണ്. അതുകൊണ്ട് ജോലിഭാരം കണക്കിലെടുത്താണ് ചില താരങ്ങൾക്ക് ചില പരമ്പരകളിൽ വിശ്രമം അനുവദിക്കുന്നത്. ഈവർഷം ലോകകപ്പിന് മുമ്പ് ആകെ ആറ് ടി20 മത്സരങ്ങളെ നമ്മൾ കളിക്കുന്നുള്ളു. അതിൽ ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങൾ കഴിഞ്ഞു. ഇനി ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങൾ മാത്രമാണ് ലോകകപ്പിന് മുമ്പ് നമ്മൾ കളിക്കുന്നത്. അതിനുശേഷം, യുവതാരങ്ങൾ അടക്കമുള്ളവർ ഐപിഎല്ലിൽ കളിക്കും. അതിനുശേഷം എന്താണ് സംഭവിക്കുക എന്ന് നമുക്ക് നോക്കാം. എന്തായാലും തൽക്കാലും ടി20 ക്രിക്കറ്റ് മതിയാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും രോഹിത് മാധ്യമങ്ങളോട് പറഞ്ഞു.

Ammu
Next Story
Share it