Begin typing your search...

ജർമനിയിലെ അടുക്കളയിൽ ഒരു കൈ സഹായത്തിനായി റോബോട്ട്; റോബോട്ടിന്റെ വിഭവങ്ങൾക്ക് പ്രിയമേറെ

ജർമനിയിലെ അടുക്കളയിൽ ഒരു കൈ സഹായത്തിനായി റോബോട്ട്; റോബോട്ടിന്റെ വിഭവങ്ങൾക്ക് പ്രിയമേറെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അടുക്കളയിൽ ഒരുകൈ സഹായത്തിന് ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ എന്നു വിച്ചാരിച്ചിട്ടില്ലെ? ജർമനിയിലെ അടുക്കളയിൽ അങ്ങനെ ഒരു കൈസഹായിക്കുന്ന റോബോട്ടുകൾ കയറിയിരിക്കുകയാണ്. ട്യൂബിഞ്ചൻ സർവകലാശാല ആശുപത്രി ക്യാന്റീനിലാണ് റോബോട്ടുകൾ ജീവനക്കാർക്കായി ഭക്ഷണമുണ്ടാക്കുന്നത്. ഇവിടെ വറക്കലും പൊരിക്കലും വിളമ്പലുമെല്ലാം റോബോട്ടിക് കൈയാളുടെ ജോലിയാണ്.

റോബോട്ട് ഉണ്ടാക്കുന്ന ഇറ്റാലിയൻ, ഏഷ്യൻ വിഭവങ്ങൾക്കെല്ലാം ഇവിടെ പ്രിയമേറെയാണ്. ടച്ച്‌ സ്ക്രീൻവഴി ആളുകൾ ഭക്ഷണം ഓർഡർ ചെയ്യും. അപ്പൊ തന്നെ റോബോട്ടിക് കൈകൾ അടുക്കളയിൽ പണി തുടങ്ങും. എന്നാൽ കട്ടിങ്ങും, സ്റ്റോറിങ്ങും ഒന്നും ഇവരുടെ പണിയല്ല. ആവശ്യസാധനങ്ങൾ നേര​ത്തേതന്നെ കാന്റീൻ ജീവനക്കാർ മുറിച്ചു വെച്ചിരിക്കും. ഓർഡറനുസരിച്ച് ഇത് പാകംചെയ്യുക മാത്രമാണ് റോബോട്ടുകളുടെ ജോലി. എന്തായാലും സംഭവം അടിപൊളിയായിട്ടുണ്ടല്ലെ?

WEB DESK
Next Story
Share it