ഐപിഎൽ ജേഴ്സിയിൽ 3 നിറങ്ങൾ വിലക്കി ബിസിസിഐ; വെളിപ്പെടുത്തലുമായി പ്രീതി സിന്‍റ
മാർച്ച് 22ന് ക്രിക്കറ്റ് ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുകയാണ്. ഇതിനിടെയിലാണ് പഞ്ചാബ് കിംഗ്സിന്റെ ഉടമ പ്രീതി സിന്‍റ ടീമിന്‍റെ ജേഴ്സിയുമായി ബന്ധപ്പെട്ട് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ബി സി സി ഐ ഇത്തവണ 3 നിറങ്ങൾ ഒഴിവാക്കണമെന്ന് ഐ പി എൽ ടീമുകളോട് ആവശ്യപ്പെട്ടന്നാണ് പ്രീതി സിന്‍റ വെളിപ്പെടുത്തിയത്. സിൽവർ, ഗ്രേ, വൈറ്റ് നിറങ്ങൾ ടീമുകളുടെ ജേഴ്സിയിൽ പാടില്ല. ഈ നിറങ്ങൾക്ക് വിലക്ക് കൽപ്പിക്കാൻ കാരണം മത്സരത്തിന് ഉപയോഗിക്കുന്ന പന്തുകൾ വെള്ള നിറത്തിലായതുകൊണ്ടാണെന്ന് പഞ്ചാബ് കിംഗ്സ് ഉടമ വ്യക്തമാക്കി.
വെള്ളിയാഴ്ച്ച ഐപിഎൽ 2024 സീസണിന് തുടക്കമാകും. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയമാണ് ആദ്യ വേദി. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. വൈകിട്ട് 7.30 ക്കാണ് കളി.