Begin typing your search...

പാറ്റ് കമ്മിൻസ് രക്ഷകനായി ; പാക്കിസ്ഥാനെതിരെ ജയം സ്വന്തമാക്കി ഓസ്ട്രേലിയ

പാറ്റ് കമ്മിൻസ് രക്ഷകനായി ; പാക്കിസ്ഥാനെതിരെ ജയം സ്വന്തമാക്കി ഓസ്ട്രേലിയ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാകിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റ് ജയം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 203 രണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് പാകിസ്ഥാനെ തകര്‍ത്തത്. 44 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. നസീം ഷാ (40) നിര്‍ണായക സംഭാവന നല്‍കി. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 33.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജോഷ് ഇന്‍ഗ്ലിസ് (49), സ്റ്റീവന്‍ സ്മിത്ത് (44) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ (പുറത്താവാതെ 32) പ്രകടനം വിജയത്തില്‍ നിര്‍ണായകമായി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പാകിസ്ഥാന്‍ മുന്നിലെത്തി.

തകര്‍ച്ചയോടെയായിരുന്നു ഓസ്‌ട്രേലിയയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 28 റണ്‍സ് മാത്രമുള്ളപ്പോള്‍ മാത്യു ഷോര്‍ട്ട് (1), ജേക് ഫ്രേസര്‍-മക്ഗുര്‍ക് (16) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. പിന്നീട് ഇന്‍ഗ്ലിസ് - സ്മിത്ത് സഖ്യം 85 റണ്‍സ് കൂട്ടിചേര്‍ത്തു. 17-ാം ഓവറില്‍ സ്മിത്തിനെ പുറത്താക്കി ഹാരിസാണ് പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കുന്നത്. 19-ാം ഓവറില്‍ ഇന്‍ഗ്ലിസിനെ ഷഹീന്‍ അഫ്രീദിയും മടക്കിയതോടെ ആതിഥേയര്‍ പ്രതിരോധത്തിലായി. മര്‍നസ് ലബുഷെയ്ന്‍ (16), ആരോണ്‍ ഹാര്‍ഡി (10), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചതുമില്ല. ഇതോടെ ഏഴിന് 155 എന്ന നിലയിലായി ഓസീസ്.

പിന്നീട് സീന്‍ അബോട്ട് (13) - കമ്മിന്‍സ് സഖ്യം 30 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും വിജയിപ്പിക്കുമെന്ന് തോന്നിക്കെ അബോട്ടിനെ റണ്ണൗട്ടാക്കി പാകിസ്ഥാന്‍ വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തി. എങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിനെ കൂട്ടുപിടിച്ച് കമ്മിന്‍സ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. ഹാരിസ് റൗഫ് പാകിസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷഹീന്‍ അഫ്രീദിക്ക് രണ്ട് വിക്കറ്റുണ്ട്. നേരത്തെ, പാകിസ്ഥാന്റെ തുടക്കം മോശമായിരുന്നു. 24 റണ്‍സിനിടെ അവര്‍ക്ക് അബ്ദുള്ള ഷെഫീഖ് (12), സെയിം അയൂബ് (1) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.

തുര്‍ന്ന് ബാബര്‍ അസം (37) - റിസ്വാന്‍ സഖ്യം 39 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ബാബറിനെ പുറത്താക്കി ആദം സാംപ പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ കമ്രാന്‍ ഗുലാമിന് (5) പിടിച്ചുനില്‍ക്കാനായില്ല. അഗ സല്‍മാനും (12) പെട്ടന്ന് പുറത്തായി. ഇതിനിടെ റിസ്വാനും മടങ്ങി. ഇതോടെ ഏഴിന് 148 എന്ന നിലയിലായി പാകിസ്ഥാന്‍. പിന്നീട് ഇര്‍ഫാന്‍ ഖാന്‍ (22), ഷഹീന്‍ അഫ്രീദി (24), നസീം ഷാ (40) എന്നിവരുടെ ഇന്നിംഗ്‌സാണ് സ്‌കോല്‍ 200 കടത്തിയത്. ഹാരിസ് റൗഫാണ് (0) പുറത്തായ മറ്റൊരു താരം. മുഹമ്മദ് ഹസ്‌നൈന്‍ (20) പുറത്താവാതെ നിന്നു. സ്റ്റാര്‍ക്കിന് പുറമെ കമ്മിന്‍സ്, സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

WEB DESK
Next Story
Share it