Begin typing your search...

പാരീസ് ഒളിംമ്പിക്സ് ;വനിതാ ഗുസ്തിയിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ, പിന്നിൽ നിന്ന ശേഷം അവിശ്വസീനീയ തിരിച്ച് വരവുമായി നിഷ ദഹിയ

പാരീസ് ഒളിംമ്പിക്സ് ;വനിതാ ഗുസ്തിയിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ, പിന്നിൽ നിന്ന ശേഷം അവിശ്വസീനീയ തിരിച്ച് വരവുമായി നിഷ ദഹിയ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാരിസ് ഒളിംപിക്‌സിലെ വനിതാ ഗുസ്‍തിയില്‍ ഇന്ത്യക്ക് പ്രതീക്ഷ. വനിതകളുടെ 68 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്‌തിയില്‍ നിഷ ദഹിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ യുക്രൈന്‍ താരം ടെറ്റിയാന റിഷ്‌കോയ്‌ക്കെതിരെ 6-4നാണ് ദഹിയയുടെ ജയം. ഒരുവേള 1-4 എന്ന നിലയില്‍ പിന്നിലായിരുന്ന നിഷ ദഹിയ 6-4ന് അവിശ്വസനീയമായി തിരിച്ചെത്തി അടുത്ത റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. 65 കിലോ വിഭാഗത്തില്‍ യൂറോപ്യന്‍ മുന്‍ ചാമ്പ്യയാണ് ടെത്യാന. ഇതേ വിഭാഗത്തില്‍ 2020ലെ ബെല്‍ഗ്രേഡ് വ്യക്തിഗത ഗുസ്തി ലോകകപ്പില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്.

ക്വാര്‍ട്ടറില്‍ ഉത്തര കൊറിയയുടെ സോള്‍ ഗം പാകാണ് നിഷ ദഹിയക്ക് എതിരാളി. പ്രീ ക്വാര്‍ട്ടറില്‍ മൊൾഡോവയുടെ ഐറിന റിംഗാച്ചിയെ 10-6ന് തോല്‍പിച്ചാണ് സോളിന്‍റെ വരവ്. വെറും പതിനെട്ട് വയസ് മാത്രമാണ് സോള്‍ ഗം പാകിന് പ്രായം. നിഷ ദഹിയയും സോള്‍ ഗം പാകും 2024ലെ സീനിയര്‍ ഏഷ്യന്‍ ക്വാളിഫയറില്‍ മുഖാമുഖം വന്നിരുന്നു.

WEB DESK
Next Story
Share it