Begin typing your search...

ഒളിംപിക്‌സ് അത്‌ലറ്റിക്‌സിനു ഇന്ന് തുടക്കം; ഇന്ത്യക്ക് 3 മെഡല്‍ പോരാട്ടങ്ങള്‍

ഒളിംപിക്‌സ് അത്‌ലറ്റിക്‌സിനു ഇന്ന് തുടക്കം; ഇന്ത്യക്ക് 3 മെഡല്‍ പോരാട്ടങ്ങള്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ത്യക്ക് അത്‌ലറ്റിക്‌സിന്റെ ആദ്യ ദിനത്തില്‍ തന്നെ മെഡല്‍ പോരാട്ടമുണ്ട്. 20 കിലോ മീറ്റര്‍ റെയ്‌സ്‌വാക്കില്‍ ഇന്ത്യയുടെ അക്ഷ്ദീപ്, വികാസ്, പരംജീത് സിങ് എന്നിവര്‍ മത്സരിക്കാനിറങ്ങും. വനിതകളുടെ റെയ്‌സ്‌വാക്കിലും ഇന്ത്യന്‍ താരം മെഡല്‍ പോരിനിറങ്ങുന്നുണ്ട്. പ്രിയങ്ക ഗോസ്വാമിയാണ് മത്സരിക്കുന്നത്.

ഷൂട്ടിങിലും ഇന്ന് ഇന്ത്യക്ക് മെഡല്‍ പോരാട്ടമുണ്ട്. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ പോരാട്ടത്തില്‍ സ്വപ്‌നില്‍ കുസാലെയാണ് പ്രതീക്ഷകളുമായി ഇറങ്ങുന്നത്. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് പ്രീ ക്വാര്‍ട്ടര്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലാണെന്ന സവിശേഷതയുമുണ്ട്. മലയാളി താരം എച്എസ് പ്രണോയ്- ലക്ഷ്യ സെന്‍ പോരാട്ടമാണ് അവസാന 16ല്‍.

റെയ്‌സ്‌വാക്ക് (മെഡല്‍ പോരാട്ടം)- പുരുഷന്‍മാരുടെ 20 കിലോമീറ്റര്‍ ഫൈനല്‍. അക്ഷ്ദീപ്, വികാസ്, പരംജീത് സിങ്. രാവിലെ 11.00 മുതല്‍.

റെയ്‌സ്‌വാക്ക് (മെഡല്‍ പോരാട്ടം)- വനിതകളുടെ 20 കിലോമീറ്റര്‍ ഫൈനല്‍. പ്രിയങ്ക ഗോസ്വാമി. ഉച്ചയ്ക്ക് 12.50 മുതല്‍.

ഷൂട്ടിങ് (മെഡല്‍ പോരാട്ടം)- പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍. സ്വപ്‌നില്‍ കുസാലെ. ഉച്ചയ്ക്ക് 1.00 മുതല്‍.

ഹോക്കി- ഇന്ത്യ- ബെല്‍ജിയം. ഉച്ചയ്ക്ക് 1.30 മുതല്‍.

ബോക്‌സിങ്- വനിതകളുടെ 50 കിലോ. പ്രീ ക്വാര്‍ട്ടര്‍. നിഖാത് സരിന്‍. ഉച്ച കഴിഞ്ഞ് 2.30 മുതല്‍.

അമ്പെയ്ത്ത്- പുരുഷന്‍മാരുടെ റിക്കര്‍വ് വ്യക്തിഗതം. പ്രവീണ്‍ ജാദവ്. ഉച്ച കഴിഞ്ഞ് 2.31 മുതല്‍.

ഷൂട്ടിങ്- വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍. സിഫ്റ്റ് കൗര്‍ സമര, അഞ്ജും മൗഡ്ഗില്‍. വൈകീട്ട് 3.10 മുതല്‍.

സെയ്‌ലിങ്- പുരുഷന്‍മാരുടെ ഡിങ്കി ഐഎല്‍സിഎ 7 റെയ്‌സ് 1, 2. വിഷ്ണു ശരവണന്‍. വൈകീട്ട് 3.45 മുതല്‍.

ബാഡ്മിന്റണ്‍- പുരുഷന്‍മാരുടെ ഡബിള്‍സ് ക്വാര്‍ട്ടര്‍. സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി. വൈകീട്ട് 4.30 മുതല്‍.

ബാഡ്മിന്‍ണ്‍- പുരുഷ സിംഗിള്‍സ് പ്രീ ക്വാര്‍ട്ടര്‍. ലക്ഷ്യ സെന്‍- എച്എസ് പ്രണോയ്. വൈകീട്ട് 5.40 മുതല്‍.

സെയ്‌ലിങ്- പുരുഷന്‍മാരുടെ ഡിങ്കി ഐഎല്‍സിഎ 6 റെയ്‌സ് 1, 2. നേത്ര കുമാനന്‍. രാത്രി 7.05 മുതല്‍.

ബാഡ്മിന്റണ്‍- വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍. പിവി സിന്ധു- ഹി ബിങ് ജായോ.

WEB DESK
Next Story
Share it