Begin typing your search...

പാരിസ് ഒളിംപിക്‌സ്; ആദ്യ സ്വർണം ചൈനയ്ക്ക്; സുവർണ നേട്ടം ഹ്വാങ്- ഷെങ് സഖ്യത്തിന്

പാരിസ് ഒളിംപിക്‌സ്; ആദ്യ സ്വർണം ചൈനയ്ക്ക്; സുവർണ നേട്ടം ഹ്വാങ്- ഷെങ് സഖ്യത്തിന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാരിസ് ഒളിംപിക്സിലെ ആദ്യ സ്വർണ മെഡൽ ചൈന സ്വന്തമാക്കി. നേട്ടം 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം പോരാട്ടത്തിലാണ് നേട്ടം. ചൈനയുടെ ഹ്വാങ് യുടിങ്- ഷെങ് ലിയാവോ സഖ്യത്തിനാണ് സുവർണ നേട്ടം. 16-12 എന്ന സ്‌കോറിനാണ് ചൈനീസ് സഖ്യം വിജയവും സ്വർണവും പിടിച്ചെടുത്തത്. ദക്ഷിണ കൊറിയയുടെ കിം ജിഹ്വോൻ- പാർക് ഹജുൻ സഖ്യത്തെയാണ് ചൈനീസ് സഖ്യം വീഴ്ത്തിയത്. കൊറിയൻ സഖ്യത്തിനാണ് വെള്ളി. ഇതേ ഇനത്തിൽ കസാഖിസ്ഥാനാണ് വെങ്കലം.

അലക്‌സാൻഡ്ര ലെ- ഇസ്ലാം സതപയേവ് സഖ്യമാണ് വെങ്കല മെഡൽ പോരിൽ കസാഖിസ്ഥാനായി നേട്ടം വെടിവച്ചിട്ടത്. വെങ്കല പോരാട്ടത്തിൽ ജർമനിയുടെ മിക്‌സിമിലിയൻ ഉൾറെഹ്- അന്ന ജാൻസൻ സഖ്യത്തെയാണ് വീഴ്ത്തിയത്. 17-5നാണ് കസാഖ് സഖ്യം വിജയവും മെഡലും സ്വന്തമാക്കിയത്.

28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കസാഖിസ്ഥാൻ ഒളിംപിക്‌സ് ഷൂട്ടിങിൽ മെഡൽ നേടുന്നത്. 1996 അറ്റ്‌ലാന്റ ഒളിംപിക്‌സിലാണ് അവസാനമായി അവർ ഷൂട്ടിങ് മെഡൽ നേടിയത്.

WEB DESK
Next Story
Share it