Begin typing your search...
ലോങ്ജംപിൽ വെങ്കലം; പാരീസ് ഡയമണ്ട് ലീഗിൽ ചരിത്ര നേട്ടവുമായി മലയാളി താരം ശ്രീശങ്കർ

പാരീസ് ഡയമണ്ട് ലീഗിൽ ചരിത്ര നേട്ടവുമായി മലയാളി താരം ശ്രീശങ്കർ. ലോങ് ജമ്പിൽ വെങ്കലം നേടിയാണ് ശ്രീശങ്കർ അഭിമാനമായത്. 8.09 മീറ്റർ ചാടിയാണ് താരത്തിന്റെ മെഡൽ നേട്ടം.
നീരജ് ചോപ്രയ്ക്കുശേഷം ഡയമണ്ട് ലീഗിൽ മെഡൽ നേടുന്ന ഇന്ത്യൻ താരമാണ് ശ്രീശങ്കർ. ലോകത്തിലെ തന്നെ മികച്ച താരങ്ങൾ മാറ്റുരയ്ക്കുന്ന ചാമ്പ്യൻഷിപ്പ് ആണ് ഡയമണ്ട് ലീഗ്. ജംപ് ഇനങ്ങളിൽ ആദ്യത്തെ മെഡൽ ആണ് ശ്രീശങ്കറിലൂടെ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. മൂന്നാം സ്ഥാനമാണ് മത്സരത്തിൽ ശ്രീശങ്കറിന്. ശ്രീശങ്കറിന്റെ രണ്ടാമത്തെ ഡയമണ്ട് ലീഗ് മത്സരമാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മൊണോക്കോ ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ്ജംപിൽ ശ്രീശങ്കർ ആറാം സ്ഥാനത്തെത്തിയിരുന്നു.
ഇന്ത്യയിൽ നിന്ന് ഈ വർഷം പാരീസ് ഡയമണ്ട് ലീഗിൽ പങ്കെടുക്കുന്ന ഏക താരമാണ് ശ്രീശങ്കർ.
Next Story