Begin typing your search...

പാകിസ്ഥാനെതിരായ ഏകദിന പരമ്പര; ഓസ്ട്രേലിയയെ കമ്മിന്‍സ് നയിക്കും

പാകിസ്ഥാനെതിരായ ഏകദിന പരമ്പര; ഓസ്ട്രേലിയയെ കമ്മിന്‍സ് നയിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാകിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയില്‍ പാറ്റ് കമ്മിന്‍സ് ഓസ്ട്രേലിയെ നായിക്കും. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. വ്യക്തിപരമായ കാരണങ്ങളാല്‍ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ഇടവേള എടുത്തിരിക്കുകയാണ്. ഇരുവരുടെയും അഭാവം ഓസ്‌ട്രേലിയയക്ക് തിരിച്ചടിയാകും.

മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും പിതൃത്വ അവധിയിലാണ്. ഇരുവര്‍ക്കും പരമ്പരയിലെ മൂന്ന് മത്സരങ്ങളും നഷ്ടമാകും. മുതുകിലെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും ടീമിലില്ല. ഇംഗ്ലണ്ടിനെതിരെ ശക്തമായ പ്രകടനം നടത്തിയ അലക്‌സ് കാരിയും ഇത്തവണ ടീമിലില്ല.

'ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പുള്ള ഞങ്ങളുടെ അവസാന ഏകദിന പരമ്പരയാണിത്, വരാനിരിക്കുന്ന ടെസ്റ്റ് സമ്മറിനുള്ള തയ്യാറെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ടീമിന്റെ സ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു,' ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രസ്താവനയില്‍ ജോര്‍ജ് ബെയ്ലി പറഞ്ഞു.

2023 ലോകകപ്പിന് ശേഷം ഏകദിന മത്സരങ്ങളില്‍ ഓസ്ട്രേലിയക്കായി കളത്തിലിറങ്ങാത്ത ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ തിരിച്ചുവരവിലാണ് ടിമിന്റെ പ്രതീക്ഷ. പരമ്പരയിലെ ഏക വിക്കറ്റ് കീപ്പറായി ജോഷ് ഇംഗ്ലിഷ് ടീമിലുണ്ട്. നവംബര്‍ 4ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ പരമ്പരയ്ക്ക് തുടക്കമാകും. നവംബര്‍ 10ന് ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ഫൈനൽ.

WEB DESK
Next Story
Share it