കോപ്പ അമേരിക്കയിൽ നെയ്മറുണ്ടാവും; ബ്രസീലിന് ആശ്വാസം
ബ്രസീലിയൻ ഫുഡ്ബോൾ ആരാധകർക്ക് ആശ്വാസം. പരിക്കിൽ നിന്ന് സുഖംപ്രാപിച്ച് വരുന്ന നെയ്മര്‍ക്ക് കോപ്പയില്‍ കളിക്കാനായെക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ഒക്ടോബറില്‍ ഉറുഗ്വേയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മര്‍ ജൂനിയറിന് ഗുരുതര പരിക്കേറ്റത്. ഇതോടെ നെയ്മറിന് കോപ്പ അമേരിക്ക നഷ്ടമായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ തിരിച്ചുവരാൻ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടിവരുമെന്നും ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മറും അന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ നെയ്മർ ഇപ്പോൾ അതിവേഗം സുഖം പ്രാപിച്ചു വരികയാണെന്നാണ് നെയ്മറിന്റെ ഫിസിയോ സമെര്‍ അല്‍ ഷഹ്റാനി സൂചിപ്പിക്കുന്നത്. നെയ്മാറിന്റെ കാലിലെ മസിലുകള്‍ ശക്തിപ്പെടുത്തുന്ന ചികിത്സയാണിപ്പോള്‍ നടക്കുന്നതെന്നും താരത്തിന് കോപ്പയില്‍ കളിക്കാന്‍ കഴിഞ്ഞേക്കുമെന്നും സമെര്‍ അല്‍ ഷഹ്റാനി വെളിപ്പെടുത്തി. നെയ്മര്‍ ഇതിനോടകം പന്തുമായി ഒറ്റയ്ക്ക് പരിശീലനം തുടങ്ങിയിട്ടുണ്ട് എന്നാണ് വിവരം. താമസിയാതെ ടീമിനൊപ്പം പരിശീലനം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. ജൂണ്‍ 21 മുതല്‍ ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍.കോപ്പ അമേരിക്കയിൽ നെയ്മറുണ്ടാവും; ബ്രസീലിന് ആശ്വാസം