Begin typing your search...

മൂന്നാം ജയം ലക്ഷ്യമിട്ട് ന്യൂസിലൻഡ് ഇന്നിറങ്ങും; എതിരാളികൾ ബംഗ്ലാദേശ്

  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ മൂന്നാം ജയം ലക്ഷ്യമിട്ട് ന്യൂസിലൻഡ് ഇന്നിറങ്ങും. ബംഗ്ലാദേശാണ് എതിരാളികൾ. ഉച്ചയ്ക്ക് രണ്ടിന് ചെപ്പോക്കിലാണ് മത്സരം. തുടർച്ചയായ മൂന്നം വിജയമാണ് ന്യൂസിലൻഡിന്‍റെ ലക്ഷ്യം. അതേസമയം രണ്ടാം വിജയത്തിനായാണ് ഷാകിബ് അൽ ഹസനും സംഘവും ഇറങ്ങുന്നത്. തുടർച്ചയായി രണ്ട് മത്സരവും വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് കിവീസ് പട. വെടിക്കെട്ട് ബാറ്റിംഗ് നിര തന്നെയാണ് കരുത്ത്.

ടോം ലാഥമും വിൽ യങും ഡിവോൺ കോൺവെയും അടങ്ങിയ ബാറ്റിംഗ് നിര നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. നായകൻ കെയ്ൻ വില്യംസൺ തിരിച്ചെത്തുന്പോൾ ലൈൻ അപ് കൂടുതൽ ശക്തം. ബാറ്റർമാരെ വരുതിയിലാക്കാൻ കഴിവുള്ള ബൗളിംഗ് നിരയും ന്യൂസിലൻഡിന് വിജയപ്രതീക്ഷ നൽകുന്നു. കഴിഞ്ഞ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടിയ മിച്ചൽ സാൻറ്റ്നറുടെയും 3 വിക്കറ്റെടുത്ത് മാറ്റ് ഹെൻറിയുടെയും പ്രകടനവും നിർണായകമാകും.

മറുവശത്ത്, ഇംഗ്ലണ്ടിനോടെറ്റ 137 റൺസിന്‍റെ കനത്ത തോൽവിയുടെ ആഘാതത്തിലാണ് ബംഗ്ലാദേശ്. ബാറ്റർമാരുടെ താളം തെറ്റുന്നതാണ് പ്രധാന വെല്ലുവിളി. കഴിഞ്ഞ മത്സരത്തിൽ ലിറ്റൺ ദാസ്, മുഷ്ഫിഖുർ റഹിം, ടൗഹിദ് ഹൃദോയ് എന്നിവർ മാത്രമാണ് 30 റൺസ് കടന്നത്. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ തകർപ്പൻ ജയം ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. ബൗളിങിൽ തന്നെയാണ് ടീമിന്‍റെ പ്രതീക്ഷകളത്രയും. എന്നാൽ ഇതുകൊണ്ട് മാത്രം, ന്യൂസിലൻഡിനെ പിടിച്ചുകെട്ടുക അത്ര എളുപ്പമാകില്ല.

WEB DESK
Next Story
Share it