Begin typing your search...

പാരീസിൽ ജാവലിന്‍ എറിയുമ്പോൾ നീരജ് ധരിച്ചിരുന്നത് 52 ലക്ഷത്തിന്റെ വാച്ച്

പാരീസിൽ ജാവലിന്‍ എറിയുമ്പോൾ നീരജ് ധരിച്ചിരുന്നത് 52 ലക്ഷത്തിന്റെ വാച്ച്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാരീസിൽ ഇന്ത്യയുടെ അഭിമാനതാരമായത് ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയായിരുന്നു. എന്നാൽ ടോക്യോയില്‍ ഇന്ത്യയ്ക്കായി ചരിത്ര സ്വര്‍ണം നേടിയ താരത്തിന് പക്ഷേ പാരീസില്‍ വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ജാവലിന്‍ ഫൈനലില്‍ ഒന്നാമതെത്താന്‍ നീരജിനായില്ല. 89.45 മീറ്ററാണ് നീരജ് ജാവലിന്‍ എറിഞ്ഞത്. പാകിസ്താന്‍ താരം അര്‍ഷാദ് നദീമാണ് മികച്ച പ്രകടനത്തിലൂടെ നീരജിനെ രണ്ടാമതാക്കിയത്. ഒളിമ്പിക് റെക്കോഡ് തകര്‍ത്ത പ്രകടനമായിരുന്നു നദീമിന്റെ. 92.97 മീറ്റര്‍ എറിഞ്ഞ നദീം സ്വര്‍ണം നേടി.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച അതൊന്നുമല്ല. പാരീസിലെ ഫൈനലിനിടെ നീരജ് ധരിച്ച വാച്ചിലാണ് എല്ലാവരുടെയും ശ്ര​ദ്ധ. ഫൈനലില്‍ മത്സരിക്കുമ്പോള്‍ നീരജ് ധരിച്ചിരുന്നത് 52 ലക്ഷം രൂപ വിലവരുന്ന വാച്ചാണെന്നാണ് സൂക്ഷ്മ നിരീക്ഷണത്തിലൂടെ ഒരു റെഡ്ഡിറ്റ് ഫോറം കണ്ടെത്തിയിരിക്കുന്നത്. പ്രമുഖ സ്വിസ്സ് ആഡംബര വാച്ച് നിര്‍മാതാക്കളായ ഒമേഗയുടെ സീമാസ്റ്റര്‍ അക്വ ടെറ 150 എം എന്ന വാച്ചാണ് ജാവലിന്‍ ഫൈനലിനിടെ നീരജ് വിവരം. എട്ടു ലക്ഷം മുതല്‍ വിലയാരംഭിക്കുന്ന ഈ വാച്ചിന്റെ 52 ലക്ഷം വിലവരുന്ന മോഡലാണ് നീരജ് ധരിച്ചതെന്ന് ആഡംബര വാച്ച് റീട്ടെയിലറായ കപൂര്‍ വാച്ച് കമ്പനി വ്യക്തമാക്കി.

എന്നാല്‍ ഒമേഗയുടെ ഒഫീഷ്യൽ വെബ്‌സൈറ്റില്‍ സീമാസ്റ്റര്‍ അക്വ ടെറ 150 എം സരീസ് വാച്ചുകള്‍ക്ക് അഞ്ചു ലക്ഷം മുതല്‍ ഏഴു ലക്ഷം വരെയെ വിലയുള്ളു എന്ന ചിലർ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഈ വാച്ചിന്റെ മൂന്ന് ടൈറ്റാനിയം പതിപ്പുകള്‍ ലഭ്യമാണ്. അവയില്‍ ഒന്നിന് 12 ലക്ഷം രൂപയാണ് വില. മറ്റ് രണ്ട് വാച്ചുകള്‍ക്കും വിലവരുന്നത് 50 മുതല്‍ 52 ലക്ഷം വരെയാണ്. ഇതാണ് നീരജ് ധരിച്ചിരിക്കുന്നതെന്നാണ് റെഡ്ഡിറ്റ് ഫോറം അവകാശപ്പെടുന്നത്. മാത്രമല്ല സ്വിസ്സ് വാച്ച് നിര്‍മാതാക്കളായ ഒമേഗ ഈ വര്‍ഷം അവരുടെ ബ്രാന്‍ഡ് അംബാസഡറായി നീരജിനെ തിരഞ്ഞെടുത്തിരുന്നു.

WEB DESK
Next Story
Share it