Begin typing your search...

ഇറാനില്‍ പോയി എവേയിൽ കളിച്ചില്ല; മോഹന്‍ ബഗാനെ ചാംപ്യന്‍സ് ലീഗില്‍ നിന്നു പുറത്താക്കി

ഇറാനില്‍ പോയി എവേയിൽ കളിച്ചില്ല; മോഹന്‍ ബഗാനെ ചാംപ്യന്‍സ് ലീഗില്‍ നിന്നു പുറത്താക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് 2 പോരാട്ടത്തില്‍ നിന്നും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ പുറത്താക്കി. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് ഐഎസ്എല്‍ മുന്‍ ചാംപ്യന്‍മാർക്കെതിരെ നടപടിയെടുത്തത്. ടീമിന്റെ മത്സരങ്ങള്‍ അസാധുവാക്കുമെന്നു കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കിയതോടെ ഫലത്തില്‍ ടീം ടൂര്‍ണമെന്റില്‍ നിന്നു അയോഗ്യരാവുകയായിരുന്നു.

ഒക്ടോബര്‍ 2ന് എവേ പോരാട്ടത്തിനു മോഹന്‍ ബഗാന്‍ ഇറാനിലേക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ മത്സരിക്കാനായി ടീം പോയില്ല. ഇതോടെയാണ് നടപടിയെടുക്കാൻ കോണ്‍ഫഡറേഷന്‍ തീരുമാനിച്ചത്. ഇറാന്‍ പ്രോ ലീഗ് ക്ലബ് ട്രാക്ടര്‍ എഫ്‌സിയുമായാണ് മോഹന്‍ ബഗാന്‍ എവേ പോരാട്ടം കളിക്കേണ്ടിയിരുന്നത്. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷവും നിലവിലെ ഇറാനിലെ രാഷ്ട്രീയ കാലാവസ്ഥയും കാരണം താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയും മുന്‍നിര്‍ത്തിയാണു ടീമിനെ അയക്കേണ്ടന്ന് ക്ലബ് തീരുമാനിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ നടപടിയെടുത്തിരിക്കുന്നത്.

WEB DESK
Next Story
Share it