Begin typing your search...

ശ്രീലങ്കന്‍ പര്യടനത്തില്‍ ന്യൂസിലന്റ് നായകനായി മിച്ചല്‍ സാന്റ്‌നര്‍; പുതുമുഖങ്ങളായി നഥാന്‍ സ്മിത്തും മിച്ചല്‍ ഹേയും

ശ്രീലങ്കന്‍ പര്യടനത്തില്‍ ന്യൂസിലന്റ് നായകനായി മിച്ചല്‍ സാന്റ്‌നര്‍; പുതുമുഖങ്ങളായി നഥാന്‍ സ്മിത്തും മിച്ചല്‍ ഹേയും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മിച്ചല്‍ സാന്റ്‌നർ ന്യൂസിലന്റ് ടീമിന്റെ ഇടക്കാല ക്യാപ്റ്റൻ. അടുത്തു നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടി20, ഏകദിന ടീമുകളുടെ ക്യാപ്റ്റനായിട്ടാണ് സാന്റ്‌നറെ നിയമിച്ചത്. ലങ്കന്‍ പര്യടനത്തിനുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബൗളിങ് ഓള്‍റൗണ്ടര്‍ നഥാന്‍ സ്മിത്ത്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മിച്ചല്‍ ഹേ എന്നിവർ ടീമിലെ പുതുമുഖങ്ങളാണ്. 25 കാരനായ നഥാന്‍ സ്മിത്ത് ഈ വര്‍ഷത്തെ മികച്ച ആഭ്യന്തര താരമായി തെരഞ്ഞെടുക്കപ്പെട്ട താരമാണ്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡ് എ ടീമിനായി അരങ്ങേറ്റം കുറിച്ച താരമാണ് മിച്ചല്‍ ഹേ. ഏപ്രിലില്‍ കാന്റര്‍ബറിയുടെ മികച്ച പുരുഷ താരമായി മിച്ചല്‍ ഹേ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ശ്രീലങ്കന്‍ പര്യടനത്തില്‍ രണ്ട് ടി20യും മൂന്ന് ഏകദിനങ്ങളുമാണ് ന്യൂസിലന്റ് കളിക്കുക. ടി20, ഏകദിന ടീമുകള്‍ക്കുള്ള സ്ഥിരം ക്യാപ്റ്റനെ ഉടന്‍ തന്നെ തീരുമാനിക്കുമെന്ന് ന്യൂസിലന്റ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഇന്ത്യക്കെതിരെ ടെസ്റ്റ് കളിക്കുന്ന ആറു കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങള്‍ പരിഗണിച്ച് ടോം ബ്ലണ്ടല്‍, ഡെവണ്‍ കോണ്‍വേ, ടോം ലാതം, ഡാരില്‍ മിച്ചല്‍, വില്‍ ഒറൂര്‍ക്ക്, രച്ചിന്‍ രവീന്ദ്ര, ടിം സൗത്തി, കെയ്ന്‍ വില്യംസണ്‍ എന്നിവരെ ലങ്കന്‍ പര്യടനത്തിനുള്ള ടീമിലേക്ക് എടുത്തിട്ടില്ല.

WEB DESK
Next Story
Share it