Begin typing your search...

അമേരിക്കയിലെ അരങ്ങേറ്റം ഗംഭീരമാക്കി മെസി ; ഇന്റർ മയാമിക്കായി വിജയ ഗോൾ നേടി തുടക്കം

അമേരിക്കയിലെ അരങ്ങേറ്റം ഗംഭീരമാക്കി മെസി ; ഇന്റർ മയാമിക്കായി വിജയ ഗോൾ നേടി തുടക്കം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇന്റർ മയാമിക്കായി വിജയ ഗോൾ നേടി ലയണൽ മെസ്സി. മത്സരത്തിൽ പകരക്കാരന്റെ റോളിൽ ഇറങ്ങിയാണ് മെസ്സി ഗോൾ നേടിയത്. അമേരിക്ക - മെക്സിക്കോ ലീഗ്സ് കപ്പ് ടൂർണമെന്റിൽ ക്രൂസ് അസൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്റർ മയാമി തകർത്തത്. മെസ്സിയുടെ വരവ് പ്രമാണിച്ച് കപ്പാസിറ്റി ഉയർത്തിയെങ്കിലും, തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലാണ് മയാമി മത്സരം പൂർത്തിയാക്കിയത്.

മെസ്സിയുടെ കളി കാണാൻ യുഎസ് ടെന്നീസ് താരം സെറീന വില്യംസ്, ഇന്റർ മയാമി ഉടമയും മുൻ ഇംഗ്ലിഷ് ഫുട്ബോൾ താരവുമായ ഡേവിഡ് ബെക്കാം തുടങ്ങിയ പ്രമുഖർ ഗാലറിയിൽ അണിനിരന്നിരുന്നു. യുഎസിലെയും മെക്സിക്കോയിലേയും ക്ലബ്ബുകൾ ഏറ്റുമുട്ടുന്ന ടൂർണമെന്റാണ് ലീഗ്സ് കപ്പ്. മെക്സിക്കോ സിറ്റിയിൽനിന്നുള്ള ടീമാണ് ക്രൂസ് അസൂൾ.

WEB DESK
Next Story
Share it