Begin typing your search...

ഒനാനയെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ; ആദ്യ ഓഫർ 40 മില്യൺ

ഒനാനയെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ; ആദ്യ ഓഫർ 40 മില്യൺ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കാമറൂൺ താരവും ഇന്ർ മിലാന്റെ സൂപ്പർ ഗോളിയുമായ ആന്ദ്രേ ഒനാനയെ റാഞ്ചാനുള്ള ശ്രമത്തിലാണ് ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. താരത്തിനായി 40 മില്യണിന്റെ ബിഡ് യുണൈറ്റഡ് ഔദ്യോഗികമായി സമർപ്പിച്ചു എന്നാണ് ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ 50 മില്യണാണ് ഇന്റർ ആവശ്യപ്പെടുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയുടെ ഭാവി അനിശ്ചിതത്വത്തിൽ ആയ സാഹചര്യത്തിലാണ് യുണൈറ്റഡ് ഗോൾ വല കാക്കാൻ പുതിയ താരത്തെ തേടുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒനാനയുമായുള്ള ചർച്ചയിൽ സജീവമാണ് യുണൈറ്റഡ് ടീം മാനേജ്മെന്റ്.

അതേസമയം നല്ല ഫോമിൽ കളിക്കുന്ന ആന്ദ്രേ ഒനാനയെ 50 മില്യണിൽ താഴെയുള്ള തുകയ്ക്ക് ഇന്റർ മിലാൻ വിട്ടു നൽകാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ സമ്മറിൽ ഫ്രീ ട്രാൻസ്ഫറിലാണ് ഒനാന ഇന്റർ മിലാനിൽ എത്തിയത്. ടീമിന് വേണ്ടി 41 മത്സരം കളിച്ചിട്ടുള്ള താരം 19 ക്ലീൻ ഷീറ്റുകൾ നേടിയിരുന്നു

WEB DESK
Next Story
Share it