Begin typing your search...

ജയിക്കാൻ 3 പന്തിൽ 3 റൺസ്, വീണ്ടും ഇർഫാൻ പത്താന്‍റെ ഹീറോയിസം; ലെജന്‍ഡ്സ് ലീഗിൽ കൊണാർക്ക് സൂര്യാസ് ഫൈനലില്‍ ടോയാം ഹൈദരാബാദ്

ജയിക്കാൻ 3 പന്തിൽ 3 റൺസ്, വീണ്ടും ഇർഫാൻ പത്താന്‍റെ ഹീറോയിസം; ലെജന്‍ഡ്സ് ലീഗിൽ കൊണാർക്ക് സൂര്യാസ് ഫൈനലില്‍ ടോയാം ഹൈദരാബാദ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലെജന്‍ഡ്സ് ലീഗിൽ രണ്ടാം ക്വാളിഫയറില്‍ ടോയാം ഹൈദരാബാദിനെ തകർത്ത് കൊണാര്‍ക്ക് സൂര്യാസ് ഫൈനലില്‍. ഇര്‍ഫാന്‍ പത്താന്‍റെ ബൗളിംഗ് കരുത്തിലാണ് കൊണാര്‍ക്ക് സൂര്യാസ് ഫൈനലിൽ. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊണാര്‍ക്ക് സൂര്യാസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സടിച്ചെടുത്തു. കെവിന്‍ ഒബ്രീനൊപ്പം (39 പന്തില്‍ 50), തകര്‍ത്തടിച്ച ക്യാപ്റ്റൻ ഇര്‍ഫാന്‍ പത്താൻ (35 പന്തില്‍ 49) കൊണാര്‍ക്ക് സൂര്യാസിനായി തിളങ്ങി.

മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ തകര്‍ന്നെങ്കിലും റിക്കി ക്ലാര്‍ക്കിന്‍റെ (44 പന്തില്‍ 67) ബാറ്റിംഗ് മികവില്‍ ടോയാം ഹൈദരാബാദ് ലക്ഷ്യത്തിന് അടുത്തെത്താൻ സാധിച്ചു. ഇര്‍ഫാന്‍ പത്താനെറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ടോയാം ഹൈദരാബാദിന് വിജയലക്ഷ്യത്തിലെത്താൻ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ ക്യാപ്റ്റൻ ഗുർകീരത് സിംഗും സമൈയുള്ള ഷിന്‍വാരിയും ചേര്‍ന്ന് മൂന്ന് റണ്‍സെടുത്തു. മൂന്നാം പന്തില്‍ ഷിന്‍വാരി സിക്സ് നേടിയതോടെ ഹൈദരാബാദിന്‍റെ ലക്ഷ്യം മൂന്ന് പന്തില്‍ രണ്ട് റണ്‍സായി.

എന്നാല്‍ നാലാം പന്തില്‍ ഷിന്‍വാരിയുടെ വിക്കറ്റ് നവീന്‍ സ്റ്റുവര്‍ട്ടെടുത്തു. അടുത്ത പന്തില്‍ സ്റ്റുവര്‍ട്ട് ബിന്നി സിംഗിളെടുത്തു. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സായിരുന്നു ഹൈദരാബാദിന് വേണ്ടിയിരുന്നത്. എന്നാല്‍ ഇര്‍ഫാന്‍ പത്താന്‍റെ പന്തില്‍ 25 പന്തില്‍ 27 റണ്‍സുമായി ക്രീസില്‍ നിന്ന ഗുര്‍കീരത് സിംഗിന് റണ്ണെടുക്കാനായില്ല. ഇതോടെ കൊണാര്‍ക്ക് സൂര്യാസ് ഒരു റണ്‍സ് ജയവുമായി ഫൈനലിലെത്തി. നാളെ നടക്കുന്ന ഫൈനലില്‍ സതേണ്‍ സൂപ്പര്‍ സ്റ്റാര്‍സാണ് കൊണാര്‍ക്ക് സൂര്യാസിന്‍റെ എതിരാളികള്‍. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിലാണ് ഫൈനല്‍.

WEB DESK
Next Story
Share it