Begin typing your search...

ഐഎസ്എൽ ഫുട്ബോൾ; കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി

ഐഎസ്എൽ ഫുട്ബോൾ; കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതി തോറ്റു. മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് മോഹന്‍ ബഗാന്‍ ആണ് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്.

ബ്ലാസ്‌റ്റേഴ്‌സിനായി ക്യാപ്റ്റന്‍ ദിമിത്രിയോസ് ഡയമന്റാകോസ് ഇരട്ട ഗോളുകള്‍ നേടിയെങ്കിലും മോഹന്‍ ബഗാനോട് തോല്‍വി വഴങ്ങുകയായിരുന്നു. ഈ തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.

ആദ്യ പകുതിയില്‍ മോഹന്‍ ബഗാന്‍ ഒരു ഗോളിന് മുന്നിലായിരുന്നു. ടീമിനായി അര്‍മാന്‍ഡോ സാദികു ഇരട്ടഗോളുകള്‍ഡ നേടി. കളിയുടെ 54-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനായി മലയാളി താരം വിബിന്‍ മോഹനന്‍ ഗോള്‍ നേടി. കളിയുടെ 68-ാം മിനിറ്റില്‍ ദീപക് താംഗ്രിയും 97-ാം മിനിറ്റില്‍ ജയ്‌സണ്‍ കുമ്മിങ്‌സും കൂടി ഗോളുകള്‍ നേടിയതോടെ മഞ്ഞപ്പട തോല്‍വിയ്ക്ക് വഴങ്ങുകയായിരുന്നു. നിലവില്‍ 39 പോയിന്റുകളുമായി മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്താണ്.

WEB DESK
Next Story
Share it