Begin typing your search...

ബ്ലാസ്റ്റേഴ്സിനെ തോൽവിയിൽ നിന്ന് രക്ഷിച്ച് നോവ സദൂയി: നോർത്ത് ഈസ്റ്റിനെതിരെ സമനില

ബ്ലാസ്റ്റേഴ്സിനെ തോൽവിയിൽ നിന്ന് രക്ഷിച്ച് നോവ സദൂയി: നോർത്ത് ഈസ്റ്റിനെതിരെ സമനില
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു സമനില. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരമാണ് 1-1ന് സമനിലയിൽ അവസാനിച്ചത്. ബ്ലാസ്റ്റേഴ്സിനായി നോവ സദൂയിയാണ് ഗോൾ നേടിയത്. നാലു പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ അഞ്ചാമതാണ്. ഈസ്റ്റ് ബംഗാളിനെ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറങ്ങിയത്. തുടക്കത്തിൽ നോർത്ത് ഈസ്റ്റ് നിറഞ്ഞു കളിച്ചത് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി. എന്നാൽ 15 മിനിറ്റിന്റെ അനിശ്ചിതത്വത്തിനൊടുവിൽ ബ്ലാസ്റ്റേഴ്സ് കളിയിലേക്ക് തിരിച്ചെത്തി. സദൂയിയും ജീസസ് ഹിമെനെയുമാണ് മുന്നേറ്റങ്ങളിൽമുന്നിൽനിന്നത്. എന്നാൽ ആദ്യ പകുതിയിൽ ഇരു ടീമിനും ​ഗോൾ കണ്ടെത്താനായില്ല.

61-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽനിന്നാണ് നോർത്ത് ഈസ്റ്റ് മത്സരത്തിലെ ആദ്യ ലീ‍ഡെടുത്തത്. അജാരെയുടെ ബുള്ളറ്റ് ഷോട്ട് ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരങ്ങളെ മറികടന്ന് ഗോളി സച്ചിൻ സുരേഷിന്റെ കൈകളിലെത്തി. എന്നാൽ സച്ചിന് പിഴച്ചു. താരത്തിന്റെ കൈകളിൽനിന്ന് വഴുതിവീണ പന്ത് കാലുകൾക്കിടയിലൂടെ ഗോൾ ലൈൻ കടന്നതോടെ നോർത്ത് ഈസ്റ്റ് ഒരു ​ഗോളിന് മുന്നിലായി. 66ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന് ഈ ​ഗോൾ മടക്കാനായത്. ബോക്സിനു പുറത്തുനിന്ന് മൊറോക്കൻ വിങ്ങറുടെ ഇടം കാൽ ഷോട്ട് നേരെ വലയിലേക്ക്.

80–ാം മിനിറ്റിൽ സ്പാനിഷ് താരം ജെസൂസ് ഹിമെനെയെ പിൻവലിച്ച് ബ്ലാസ്റ്റേഴ്സ് അഡ്രിയന്‍ ലൂണയെ കളത്തിലിറക്കി. 81–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം സദൂയിയെ ഫൗൾ ചെയ്തതിന് നോർത്ത് ഈസ്റ്റിന്റെ അഷീർ അക്തർ ചുവപ്പുകാർഡ് കണ്ടു പുറത്തായി. ഇതോടെ നോർത്ത് ഈസ്റ്റ് പത്തു പേരായി ചുരുങ്ങി. 91-ാം മിനിറ്റില്‍ നോർത്ത് ഈസ്റ്റ് ഗോൾ കീപ്പറെയും മറികടന്ന് മുന്നേറിയ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് ഐമന് ലക്ഷ്യം കാണാനായില്ല. പ്രഏഴു മിനിറ്റാണ് മത്സരത്തിന് ഇൻജുറി ടൈം അനുവദിച്ചത്. നോർത്ത് ഈസ്റ്റ് താരങ്ങള്‍ ഗോൾ വഴങ്ങാതെ പിടിച്ചുനിന്നതോടെ മത്സരം 1–1 സമനിലയിൽ അവസാനിച്ചു.

WEB DESK
Next Story
Share it