ടി20യിൽ 400 ബൗണ്ടറികൾ പായിച്ചെന്ന റെക്കോർഡ് നേടി അയർലൻഡിന്റെ പോൾ സ്റ്റിർലിങ്
അന്താരാഷ്ട്ര ടി20യിൽ ആദ്യമായി 400 ഫോറുകളടിച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അയർലൻഡിന്റെ ടി20 ക്യാപറ്റനായ പോൾ സ്റ്റിർലിങ്. ബാറ്റിങ് ഇതിഹാസങ്ങളായ ഇന്ത്യയുടെ വിരാട് കോഹ്‍ലിക്കും രോഹിത് ശർമക്കുമൊന്നും അവകാശപ്പെടാനാകാത്ത ഒരു നേട്ടമാണിത് എന്നത് ശ്രദ്ധേയമാണ്. വെള്ളിയാഴ്ച ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന അയർലൻഡും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 ഐയിലാണ് ഐറിഷ് നാകൻ ഈ നാഴികക്കല്ല് പിന്നിട്ടത്.
സ്റ്റെർലിംഗ് 27 പന്തിൽ 25 റൺസ് നേടി. 135 ടി20 മത്സരങ്ങളിൽ നിന്ന് 3463 റൺസാണ് താരം സമ്പാദിച്ചത്. അതിൽ 401 ബൗണ്ടറികളും 124 സിക്സറുകളുമുണ്ട്. പാകിസ്താന്റെ ബാബർ അസമാണ് 395 ബൗണ്ടറികളുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വിരാട് കോഹ്‌ലി ഇതുവരെ 117 മത്സരങ്ങളിൽ 361 ബൗണ്ടറികൾ പായിച്ചിട്ടുണ്ട്. അതേസമയം, 151 ടി20 മത്സരങ്ങളിൽ നിന്ന് 359 ഫോറുകളാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ നേടിയത്.ടി20യിൽ 400 ബൗണ്ടറികൾ പായിച്ചെന്ന റെക്കോർഡ് നേടി അയർലൻഡിന്റെ പോൾ സ്റ്റിർലിങ്