Begin typing your search...

ഐപിഎൽ താര ലേലം ; രാജസ്ഥാൻ റോയൽസ് ടീം സ്ക്വാഡിൽ ആരാധകർക്ക് അതൃപ്തി , ഇത് പോരെന്ന് ആരാധകർ

ഐപിഎൽ താര ലേലം ; രാജസ്ഥാൻ റോയൽസ് ടീം സ്ക്വാഡിൽ ആരാധകർക്ക് അതൃപ്തി , ഇത് പോരെന്ന് ആരാധകർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഐപിഎല്‍ താരലേലം അവസാനിച്ചതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന്റെ തിരഞ്ഞെടുപ്പുകളോട് സമ്മിശ്ര പ്രതികരണം. പകരക്കാരെ ടീമിലെത്തിക്കാന്‍ രാജസ്ഥാന് സാധിച്ചില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആദ്യ ദിനം പേസര്‍ ജോഫ്ര ആര്‍ച്ചറെ സ്വന്തമാക്കിയ ടീം ശ്രീലങ്കന്‍ സ്പിന്നാര്‍മാരായ വാനിന്ദു ഹസരങ്കെയും മഹീഷ് തീക്ഷണയെയും സ്വന്തമാക്കി. ലേലത്തിന്റെ രണ്ടാം ദിനം ഓള്‍റൗണ്ടര്‍ നിതീഷ് റാണയേയും പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയുമാണ് റോയല്‍സ് പ്രധാനമായും സ്വന്തമാക്കിയത്.

നാല് ബാറ്റര്‍മാര്‍, മൂന്ന് വിക്കറ്റ് കീപ്പര്‍മാര്‍, നാല് ഓള്‍റൗണ്ടര്‍മാര്‍ 9 ബോളര്‍മാര്‍ എന്നിവരാണ് റോയല്‍സ് നിരയിലുള്ളത്. എന്നാല്‍ ഹെറ്റ്‌മെയര്‍ക്ക് പറ്റിയ ബാക്ക് അപ്പ് ബാറ്ററെ കൊണ്ടുവരാന്‍ രാജസ്ഥാന് സാധിച്ചില്ല. ബൗളിംഗ് ഡിപ്പോര്‍ട്ട്‌മെന്റും ശോകം. ജോഫ്ര ആര്‍ച്ചര്‍ ഒഴികെ കരുത്തനായ പേസ് ബൗളറില്ല. അഫ്ഗാനിസ്ഥാന്‍ ഫസല്‍ഹഖ് ഫാറൂഖിയാണ് മാറ്റൊരു താരം. രാജസ്ഥാന്റെ സാധ്യതാ ഇലവനിലേക്ക് വരുമ്പോള്‍ യുവതാരം യശസ്വി ജയ്‌സ്വാളും ക്യാപ്റ്റന്‍ സഞ്ജു സാംസണും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

മൂന്നാം നമ്പറില്‍ നിതീഷ് റാണ എത്തുമെന്ന് പ്രതീക്ഷിക്കാം. പിന്നാലെ റയാന്‍ പരാഗും, ധ്രുവ് ജൂറലും. ഷിംറോണ്‍ ഹെറ്റ്‌മെയറാകും ഫിനിഷിങ് റോളിലെത്തുക. ആര്‍ച്ചര്‍ക്കൊപ്പം തുഷാര്‍ ദേഷ്പാണ്ഡെയോ ആകാശ് മധ്വാളോ ബോളിങ് ഓപ്പണ്‍ ചെയ്യാനെത്തും. പിന്നാലെ വിക്കറ്റെടുത്ത് തിളങ്ങാന്‍ പേസര്‍ സന്ദീപ് ശര്‍മയും കറക്കി വീഴ്ത്താന്‍ ഹസരങ്കയുമെത്തുന്നതോടെ ആദ്യ സീസണ് ശേഷം വീണ്ടുമൊരും കിരീടം സ്വപ്‌നം കാണുകയാണ് ആരാധകര്‍.

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, നിതീഷ് റാണ, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറല്‍, വാനിന്ദു ഹസരങ്ക, ജോഫ്ര ആര്‍ച്ചട്ടര്‍, സന്ദീപ് ശര്‍മ, ഫസല്‍ഹഖ് ഫാറൂഖി, തുഷാര്‍ ദേശ്പാണ്ഡെ.

രാജസ്ഥാന്‍ റോയല്‍സ് മുഴുവന്‍ സ്‌ക്വാഡ്

യശസ്വി ജയ്സ്വാള്‍(18 കോടി), സഞ്ജു സാംസണ്‍(18 കോടി), ധ്രുവ് ജൂറല്‍(14 കോടി), റിയാന്‍ പരാഗ്(14 കോടി), ജോഫ്ര ആര്‍ച്ചര്‍(12.50 കോടി), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍(11 കോടി), തുഷാര്‍ ദേശ്പാണ്ഡെ(6.50 കോടി), വാനിന്ദു ഹസരംഗ(5.25 കോടി), മഹേഷ് തീക്ഷണ(4.40 കോടി), നിതീഷ് റാണ(4.20 കോടി), സന്ദീപ് ശര്‍മ്മ(4.00 കോടി), ഫസല്‍ഹഖ് ഫാറൂഖി(2.00 കോടി), ആകാശ് മധ്വാള്‍(1.20 കോടി), വൈഭവ് സൂര്യവംശി(1.10 കോടി), ശുഭം ദുബെ(80 ലക്ഷം), യുധ്വീര്‍ സിംഗ്(35 ലക്ഷം), കുമാര്‍ കാര്‍ത്തികേയ(30 ലക്ഷം), ക്വേന മഫക(1.50 കോടി), അശോക് ശര്‍മ(30 ലക്ഷം).

WEB DESK
Next Story
Share it