Begin typing your search...

ചരിത്ര നേട്ടത്തിനരികെ ഇന്റർ മയാമി; ലീഗ്‌സ് കപ്പ് ലക്ഷ്യമിട്ട് മെസിയും സംഘവും ഇന്നിറങ്ങും

ചരിത്ര നേട്ടത്തിനരികെ ഇന്റർ മയാമി; ലീഗ്‌സ് കപ്പ് ലക്ഷ്യമിട്ട് മെസിയും സംഘവും ഇന്നിറങ്ങും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലീഗ്സ് കപ്പിലെ ആദ്യ കിരീടം ലക്ഷ്യമിട്ട് ലിയോണൽ മെസിയുടെ ഇന്റർ മയാമി ഇന്നിറങ്ങുന്നു.ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ആറരയ്ക്ക് നടക്കുന്ന ഫൈനലില്‍ നാഷ്‌വില്ലെയാണ് എതിരാളി. ഇന്റര്‍ മയാമി ക്ലബിന്റെ ചരിത്രത്തിലെ ആ സുവര്‍ണ നേട്ടത്തിന് ഒരു ജയം മാത്രമാണ് ബാക്കിയുള്ളത്.തുടരെ പതിനൊന്ന് മത്സരങ്ങളില്‍ ജയമില്ലാതെ പതറിയ ടീം മെസി വന്നതിന് ശേഷമുള്ള ആറ് കളിയിലും ജയിച്ചു. അതും ഇന്നോളമില്ലാത്ത തരത്തില്‍ വന്‍ മാര്‍ജിനുകളില്‍. ആറ് കളിയില്‍ ഒന്പത് ഗോളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും മെസി തന്നെ.

സെര്‍ജിയോ ബുസ്‌ക്വേറ്റ്‌സ്, ജോര്‍ഡി ആല്‍ബ, റോബര്‍ട്ട് ടെയ്‌ലര്‍, ജോസഫ് മാര്‍ട്ടിനസ് എന്നിവരും കൂടി ചേരുമ്പോൾ മയാമിയുടെ കരുത്ത് കൂടും. നാഷ്‌വില്ലെയും ചില്ലറക്കാരല്ല. മേജര്‍ ലീഗ് സോക്കറിലെ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ ഇന്റര്‍ മയാമി പതിനഞ്ചാം സ്ഥാനത്ത് കിടക്കുന്ന പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട് നാഷ്‌വില്ലെ.

മയാമിക്കെതിരായ നേര്‍ക്ക് നേര്‍ പോരാട്ടങ്ങളിലും നാഷ്‌വില്ലെക്ക് മുന്‍തൂക്കം. മുന്പ് ഏറ്റുമുട്ടിയ എട്ട് കളികളില്‍ നാലെണ്ണെത്തില്‍ നാഷ്‌വില്ലെ ജേതാക്കളായപ്പോള്‍ രണ്ട് ജയം ഇന്റര്‍ മയാമിക്ക്. മറ്റ് രണ്ട് കളികളില്‍ സമനിലയിലുമായി.

ഇന്ത്യയില്‍ മത്സരം ടെലിവിഷനിലൂടെ കാണാനാവില്ല. ലൈവ് സ്ട്രീമിംഗിലും ആപ്പിള്‍ ടിവിയിലൂടെ മാത്രമെ മത്സരം കണാനാവു. മേജര്‍ ലീഗ് സോക്കറിന്റെ എക്‌സ് അക്കൗണ്ടിലൂടെയും മത്സരവിവരങ്ങള്‍ തത്സമയം ആരാധകര്‍ക്ക് അറിയാനാവും.

WEB DESK
Next Story
Share it