Begin typing your search...

2024-ലെ കോപ്പ അമേരിക്ക; ടൂര്‍ണമെന്‍റിന് മുമ്പ് കനത്ത തിരിച്ചടിയേറ്റ് ബ്രസീല്‍

2024-ലെ കോപ്പ അമേരിക്ക;  ടൂര്‍ണമെന്‍റിന് മുമ്പ് കനത്ത തിരിച്ചടിയേറ്റ് ബ്രസീല്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

2024ലെ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് മുമ്പ് തന്നെ കനത്ത തിരിച്ചടിയേറ്റ് ബ്രസീല്‍. പരിക്കിനെ തുടർന്ന് സൂപ്പർ താരം നെയ്മർ ജൂനിയർക്ക് അടുത്ത വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്‍റും നഷ്ടമാകുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 2024 ജൂണിലാണ് ടൂർണമെന്‍റ് നടക്കേണ്ടത്. അടുത്ത വര്‍ഷത്തെ ക്ലബ്‌ സീസണിന് മുന്നോടിയായി മാത്രമേ നെയ്മർക്ക് മൈതാനത്തേക്ക് തിരിച്ചെത്താനാവൂ എന്നാണ് ബ്രസീലിയന്‍ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മാർ വ്യക്തമാക്കുന്നത്.



ഉറുഗ്വെയ്‌‌ക്കെതിരെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ഒക്ടോബറിലാണ് നെയ്മർക്ക് കാലിന് പരിക്കേൽക്കുന്നത്. പിന്നാലെ താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതിന് ശേഷം കളിക്കളത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ് ബ്രസീലിന്‍റെ നിലവിലെ ഏറ്റവും മികച്ച താരം. 2024ലെ കോപ്പ അമേരിക്ക ഫുട്ബോളിന് അമേരിക്ക വേദിയാവുമ്പോൾ കിരീടം തിരിച്ചുപിടിക്കുന്നതിന് ബ്രസീലിന് അനിവാര്യമായ താരമാണ് നെയ്‌മര്‍ ജൂനിയര്‍. 2024 ജൂണ്‍ 20ന് കോപ്പ അമേരിക്ക ഫുട്ബോള്‍ ആരംഭിക്കാനാകുമ്പോഴേക്ക് നെയ്‌മര്‍ക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാനാവില്ല എന്ന ബ്രസീലിയന്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാറുടെ വാക്കുകള്‍ ആരാധകരിൽ വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.

WEB DESK
Next Story
Share it