Begin typing your search...
ഏഷ്യൻ ഗെയിംസ്; അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ ഇന്ത്യക്ക് സ്വർണം, ഇന്ത്യയുടെ 19ാം സ്വർണം
2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 19ാം സ്വർണം. അമ്പെയ്ത്തിൽ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിൽ ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പർനീത് കൗർ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി സ്വർണം എയ്തിട്ടത്.
ഫൈനലിൽ ചൈനീസ് തായ്പേയിയെ 230-229 എന്ന സ്‌കോറിന് മറികടന്നായിരുന്നു ഇന്ത്യൻ സംഘത്തിന്റെ കിരീട നേട്ടം. ആദ്യ റൗണ്ടിവും മൂന്നാം റൗണ്ടിലും പിന്നിൽ പോയ ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്. ഇതോടെ 19 സ്വർണവും 31 വെള്ളിയും 32 വെങ്കലവും ചേർത്ത് ഇന്ത്യയുടെ മെഡൽ നേട്ടം ആകെ 82 മെഡലായി. അതേസമയം, ബാഡ്മിന്റൺ വനിതാ സിംഗിൾസ് ക്വാർട്ടറിൽ പി.വി സിന്ധു ചൈനയുടെ ബിൻജിയാവോയോട് തോറ്റ് പുറത്തായി. മാരത്തൺ ഫൈനലിൽ ഇന്ത്യൻ താരം മാൻ സിങ്ങിന് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.
Next Story