Begin typing your search...

ഓസ്ട്രേലിയയെ എറിഞ്ഞൊതുക്കി ഇന്ത്യ ; ജസ്പ്രീത് ബൂംറയ്ക്ക് നാല് വിക്കറ്റ്

ഓസ്ട്രേലിയയെ എറിഞ്ഞൊതുക്കി ഇന്ത്യ ; ജസ്പ്രീത് ബൂംറയ്ക്ക് നാല് വിക്കറ്റ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ പേസര്‍മാരിലൂടെ തിരിച്ചടിച്ച് ഇന്ത്യ. ആദ്യ ഇന്നിംഗ്സില്‍ 150 റണ്‍സിന് ഓൾ ഔട്ടായ ഇന്ത്യ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ആദ്യ ദിനം 67 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ പിഴുതാണ് അടിക്ക് തിരിച്ചടി നല്‍കിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 150 റണ്‍സിന് മറുപടിയായി ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ 67-7 എന്ന സ്കോറില്‍ കൂട്ടത്തകര്‍ച്ചയിലാണ് ഓസീസ്. 19 റണ്‍സോടെ അലക്സ് ക്യാരിയും ആറ് റണ്‍സോടെ മിച്ചല്‍ സ്റ്റാര്‍ക്കും ക്രീസില്‍. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യൻ സ്കോറിനൊപ്പമെത്താന്‍ ഓസീസിന് ഇനിയും 83 റണ്‍സ് കൂടി വേണം.ഓപ്പണര്‍മാരായ നഥാന്‍ മക്സ്വീനെ, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, മാര്‍നസ് ലാബുഷെയ്ന്‍, ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് 67 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായത്. 17 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ തിരിച്ചടിക്ക് നേതൃത്വം നല്‍കിയത്.

തിരിച്ചടി തുടങ്ങിയത് ബുമ്രയിലൂടെ

തന്‍റെ രണ്ടാം ഓവറില്‍ തന്നെ അരങ്ങേറ്റക്കാരന്‍ നഥാന്‍ മക്സ്വീനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ബുമ്ര വിക്കറ്റ് വേട്ട തുടങ്ങിയത്. 13 പന്തില്‍ 10 റണ്‍സെടുത്ത മക്സ്വീനെയെ ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ മാര്‍നസ് ലാബുഷെയ്നിനെ സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ചെങ്കിലും അനായാസ ക്യാച്ച് കോലി കൈവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. തന്‍റെ നാലാം ഓവറില്‍ ഉസ്മാന്‍ ഖവാജയെ(8) സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ച ബുമ്ര അടുത്ത പന്തില്‍ സ്റ്റീവ് സ്മിത്തിന്‍റെ വിലപ്പെട്ട വിക്കറ്റും സ്വന്തമാക്കി.

WEB DESK
Next Story
Share it