Begin typing your search...

വീണ്ടും വില്ലനായി മഴ; ഇന്ത്യ- നെതർലാൻഡ് സന്നാഹ മത്സരം ഉപേക്ഷിച്ചു

വീണ്ടും വില്ലനായി മഴ; ഇന്ത്യ- നെതർലാൻഡ് സന്നാഹ മത്സരം ഉപേക്ഷിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരം കാര്യവട്ടത്തെ ലോകകപ്പ് സന്നാഹ മത്സരത്തില്‍ വീണ്ടും വില്ലനായി മഴ. മഴമൂലം ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ- നെതർലാൻഡ്സ് മത്സരം ഉപേക്ഷിച്ചു. കാര്യവട്ടത്ത് മഴമൂലം ഉപേക്ഷിച്ചത് ഇതുവരെ നാല് മത്സരങ്ങളാണ്. ടോസ് പോലും ഇടാതെയാണ് രണ്ട് മത്സരങ്ങള്‍ ഉപേക്ഷിച്ചത്.

ആദ്യദിനത്തിലെ ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാൻ മത്സരവും ടോസിടുന്നതിന് മുമ്പ് ഉപേക്ഷിച്ചിരുന്നു. നിരവധി ആരാധകരാണ് ഇന്ത്യയുടെ മത്സരം കാണാനെത്തിയത്. കളി മഴമുടക്കിയതോടെ ആരാധകര്‍ നിരാശയോടെ ഗാലറി വിടുന്ന കാഴ്ചക്ക് കാര്യവട്ടം സ്റ്റേഡിയം സാക്ഷിയായി.

WEB DESK
Next Story
Share it