Begin typing your search...

ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്; ഇരു ടീമുകളേയും കാത്തിരിക്കുന്നത് സ്പിൻ പിച്ച് തന്നെയെന്ന് സൂചന

ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്; ഇരു ടീമുകളേയും കാത്തിരിക്കുന്നത് സ്പിൻ പിച്ച് തന്നെയെന്ന് സൂചന
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വ്യാഴാഴ്ച തുടങ്ങുന്ന ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിലും ഇരു ടീമുകളെയും കാത്തിരിക്കുന്നത് സ്പിന്‍ പിച്ച് തന്നെയെന്ന് സൂചന. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവരുടെ കൂടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ധരംശാലയിലും സ്പിന്‍ പിച്ച് തയാറാക്കുന്നത് എന്നാണ് സൂചന. ഇന്ത്യന്‍ സ്പിന്നർ ആർ. അശ്വിന്‍റെ നൂറാം ടെസ്റ്റ് കൂടിയാണിത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരിലൊരാളായ അശ്വിന് നൂറാം ടെസ്റ്റില്‍ ആറാടാനുള്ള അവസരം ധരംശാലയിലുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ നാലു ടെസ്റ്റുകള്‍ക്ക് വേദിയായ ഹൈദരാബാദ്, വിശാഖപട്ടണം, രാജ്കോട്ട്, റാഞ്ചി എന്നിവിടങ്ങളിലെല്ലാം പന്ത് കുത്തിത്തിരിയുന്ന പിച്ചുകളല്ല ഉണ്ടായിരുന്നത്. സ്പിന്നര്‍മാരെ സഹായിക്കുന്ന സ്ലോ പിച്ചുകളായിരുന്നു ഇവിടെയെല്ലാം ഉണ്ടായിരുന്നത്. ഇതില്‍ ഹൈദരബാദില്‍ മാത്രമാണ് ഇന്ത്യക്ക് അടിതെറ്റിയത്. ഈ പശ്ചാത്തലത്തില്‍ ധരംശാലയില്‍ മറ്റൊരു സ്ലോ ടേണറാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ധരംശാലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇടവിട്ട് പെയ്യുന്ന മഴ തയാറെടുപ്പുകളെ ബാധിച്ചിട്ടുണ്ട്. ഇത് എത്രമാത്രം പിച്ചിന്‍റെ സ്വാഭാവത്തെ സ്വാധീനിക്കുമെന്ന് വരും ദിവസങ്ങളിലെ വ്യക്തമാവു. രണ്ട് ദിവസത്തിനുള്ള പിച്ചിന്‍റെ സ്വഭാവം മാറ്റിമറിക്കാനാവില്ലെങ്കിലും പിച്ചില്‍ എത്രത്തോളം പുല്ല് നിലനിര്‍ത്തണമെന്ന കാര്യങ്ങളിലെല്ലാം ഇന്ത്യൻ ടീമിന്‍റെ നിര്‍ദേശമനുസരിച്ചായിരിക്കും ക്യൂറേറ്റര്‍ തീരുമാനമെടുക്കുക.

ഇന്ന് ഉച്ചക്ക് മുമ്പ് ധരംശാലയിലെത്തിയ ദ്രാവിഡും രോഹിത് ശര്‍മയും ഉച്ചക്ക് ശേഷമുള്ള നെറ്റ് സെഷനില്‍ പങ്കെടുക്കും. ഇരുവരും പിച്ച് പരിശോധിക്കുകയും ക്യൂറേറ്ററോട് സംസാരിക്കുകയും ചെയ്യും. ഇതിനുശേഷമായിരിക്കും അവസാന ടെസ്റ്റിലെ അന്തിമ ഇലവനെക്കുറിച്ച് തീരുമാനമെടുക്കുക.

റാഞ്ചി ടെസ്റ്റിലെ പിച്ച് പോലെ അസ്വാഭാവിക ബൗണ്‍സായിരിക്കില്ല ധരംശാലയിലേത് എങ്കിലും മൂന്നാം ദിനം മുതല്‍ ബാറ്റിംഗ് ദുഷ്കരമാകുന്ന പിച്ചായിരിക്കും അവസാന ടെസ്റ്റിലും ഇരു ടീമുകളെയും കാത്തിരിക്കുന്നത് എന്നതിനാല്‍ ടോസ് നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.

WEB DESK
Next Story
Share it