Begin typing your search...

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്; ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 152 റൺസ്, അശ്വിന് അഞ്ച് വിക്കറ്റ്

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്; ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 152 റൺസ്, അശ്വിന് അഞ്ച് വിക്കറ്റ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 192 റണ്‍സ് വിജയലക്ഷ്യം.ആദ്യ ഇന്നിംഗ്സില്‍ 46 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 145 റണ്‍സിന് ഓള്‍ ഔട്ടാക്കി. 60 റണ്‍സെടുത്ത സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി അശ്വിന്‍ അഞ്ച് വിക്കറ്റെടുത്തപ്പോല്‍ കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി. ജഡേജക്കാണ് ഒരു വിക്കറ്റ്. മൂന്നാം ദിനം മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സ്എടുത്തിട്ടുണ്ട്. 24 റണ്‍സുമായി രോഹിത് ശര്‍മയും 16 റണ്‍സോടെ യശസ്വി ജയ്സ്വാളുമാണ് ക്രീസില്‍. 10 വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയത്തിലേക്ക് ഇനിയും 152 റണ്‍സ് കൂടി വേണം.

46 റണ്‍സിന്‍റെ ആത്മവിശ്വാസത്തിൽ തകര്‍ത്തടിക്കാന്‍ ക്രീസിലെത്തിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് ഇന്ത്യ തുടങ്ങിയത്. സ്പിന്നര്‍മാരുമായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഇന്ത്യക്കായി ആര്‍ അശ്വിന്‍ അഞ്ചാം ഓവറിലെ അവസാന രണ്ട് പന്തുകളിലായി ബെന്‍ ഡക്കറ്റിനെയും(15),ഒലി പോപ്പിനെയും(0) വീഴ്ത്തി ഇരുട്ടടി നല്‍കി. ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറി വീരന്‍ ജോ റൂട്ടായിരുന്നു പിന്നീട് അശ്വിന്‍റെ ഇര. റൂട്ടിനെ(11) വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ മൂന്നാം വിക്കറ്റ് നേടുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡില്‍ 65 റണ്‍സെ ഉണ്ടായിരുന്നുള്ളു. ജോണി ബെയര്‍സ്റ്റോയും സാക് ക്രോളിയും ചേര്‍ന്ന് പ്രത്യാക്രമണം തുടങ്ങിയതോടെ ഇന്ത്യ ഒന്ന് പതറി.

എന്നാല്‍ കുല്‍ദീപ് യാദവ് സാക് ക്രോളിയെയും(6) നായകന്‍ ബെന്‍ സ്റ്റോക്സിനെയും(4) വീഴ്ത്തിയതോടെ ഇന്ത്യ തിരിച്ചുവന്നു. ചായക്ക് ശേഷമുള്ള ആദ്യ പന്തില്‍ അവസാന പ്രതീക്ഷയായ ജോണി ബെയര്‍സ്റ്റോയും(30) വീണതോടെ ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ അവസാനിച്ചു. ടോം ഹാര്‍ട്‌ലിയെയും(7), ഒലി റോബിന്‍സണെയും(1) വീഴ്ത്തിയ കുല്‍ദീപ് ഇംഗ്ലണ്ട് തകര്‍ച്ച വേഗത്തിലാക്കിയപ്പോള്‍ പ്രതിരോധിച്ചു നിന്ന ബെന്‍ ഫോക്സിനെ(17)യും ജെയിംസ് ആന്‍ഡേഴ്സണെയും വീഴ്ത്തി അശ്വിന്‍ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഷൊയ്ബ് ബഷീറും(1*) പുറത്താകാതെ നിന്നു.

നേരത്തെ 219-7 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് 90 റണ്‍സടിച്ച ധ്രുവ് ജുറെലിന്‍റെ പോരാട്ടമാണ് കരുത്തായത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് ഇംഗ്ലണ്ട് ലീഡ് 50ല്‍ താഴെ എത്തിച്ച ജുറെല്‍ ലഞ്ചിന് തൊട്ടു മുമ്പ് അവസാന ബാറ്ററായാണ് പുറത്തായത്. മൂന്നാം ദിനം ക്രീസിലിറങ്ങുമ്പോള്‍ ഇംഗ്ലണ്ട് 134 റണ്‍സിന്‍റെ ലീഡുണ്ടായിരുന്നു. മൂന്നാം ദിനം ആദ്യ മണിക്കൂറില്‍ വിക്കറ്റ് കളയാതെ പിടിച്ചു നിന്ന കുല്‍ദീപ് യാദവും ധ്രുവ് ജുറെലും ചേര്‍ന്നാണ് ഇന്ത്യയെ 250 കടത്തിയത്. പിന്നീട് ആകാശ് ദീപിന്‍റെ പിന്തുണയില്‍ ഇംഗ്ലണ്ട് ലീഡ് കുറക്കാന്‍ ധ്രുവ് ജുറെലിനായി. ഇംഗ്ലണ്ടിനായി ഓഫ് സ്പിന്നര്‍ ഷുയൈബ് ബഷീര്‍ 119 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ആന്‍ഡേഴ്സണ്‍ രണ്ടും ടോം ഹാര്‍ട്‌ലി മൂന്നും വിക്കറ്റെടുത്തു.

WEB DESK
Next Story
Share it