Begin typing your search...

'ഒൻപതിൽ ഒൻപത്'; ലോകകപ്പ് ചരിത്രത്തിൽ ആദ്യം! ഇന്ത്യക്ക് റെക്കോർഡ് നേട്ടം

ഒൻപതിൽ ഒൻപത്; ലോകകപ്പ് ചരിത്രത്തിൽ ആദ്യം! ഇന്ത്യക്ക് റെക്കോർഡ് നേട്ടം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകകപ്പിൽ ഒൻപതിൽ ഒൻപത് മത്സരങ്ങളും ജയിച്ച് ഇന്ത്യ സെമിയിലേക്ക് പോകുന്നത് അനുപമ റെക്കോർഡും സ്വന്തമാക്കി. നെതർലൻഡ്സിനെതിരായ ഗ്രൂപ്പ് മത്സരവും ജയിച്ചതോടെ ഇന്ത്യ ലോകകപ്പിൽ ഒൻപതിൽ ഒൻപത് മത്സരങ്ങളും ജയിച്ച് നോക്കൗട്ടിലെത്തുന്ന ചരിത്രത്തിലെ ആദ്യ ടീമായി. റൗണ്ട് റോബിൻ ഫോർമാറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമായാണ് ഇന്ത്യ മാറിയത്. നേരത്തെ ഒരു ടീമിനും ഇത്തരമൊരു മുന്നേറ്റം നടത്താൻ സാധിച്ചിട്ടില്ല.

1996ൽ ശ്രീലങ്കയും 2003ൽ ഓസ്ട്രേലിയയും എട്ട് മത്സരങ്ങൾ ജയിച്ച് ഫൈനലിലെത്തിയിരുന്നു. ഫൈനലിലെ ജയവും ഉൾപ്പെടെയാണ് ഇരു ടീമുകൾക്കും ഒൻപത് വിജയങ്ങൾ. ഇന്ത്യയെ സംബന്ധിച്ച് കിരീടം നേടിയാൽ തുടരെ 11 വിജയങ്ങളുമായി റെക്കോർഡിട്ട് ലോക കിരീടത്തിൽ മുത്തമിടാമെന്ന നേട്ടവും കാത്തു നിൽക്കുന്നു. ഈ മാസം 15നു വാംഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ സെമി കളിക്കാനിറങ്ങുന്നത്. ന്യൂസിലൻഡാണ് എതിരാളികൾ. രണ്ടാം സെമിയിൽ ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക പോരാട്ടം.

അവസാന ഗ്രൂപ്പ് പോരിൽ ഇന്ത്യ നെതർലൻഡ്‌സിനെ 160 റൺസിനു വീഴ്ത്തിയാണ് അപരാജിത കുതിപ്പ് തുടർന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 410 റൺസ് നേടി. മറുപടി പറഞ്ഞ നെതർലൻഡ്‌സ് 47.5 ഓവറിൽ 250 റൺസിൽ എല്ലാവരും പുറത്തായി.

WEB DESK
Next Story
Share it