Begin typing your search...

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ മത്സരക്രമമായി; ആദ്യ ടെസ്റ്റ് നവംബർ 22ന് പെർത്തിൽ

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ മത്സരക്രമമായി; ആദ്യ ടെസ്റ്റ് നവംബർ 22ന് പെർത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഈ വര്‍ഷം അവസാനം നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം പുറത്തുവിട്ടു. നവംബര്‍ 22ന് പെര്‍ത്തിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. 1991-92നുശേഷം ആദ്യമായാണ് ഇന്ത്യയും ഓസ്ട്രേലിയയും അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഏറ്റമുട്ടുന്നത്. അതിനുശേഷം നടന്ന പരമ്പരകളെല്ലാം മൂന്ന് മത്സരങ്ങളോട നാലു മത്സരങ്ങളോ അടങ്ങുന്ന പരമ്പരകളായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ പരമ്പര ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്നതിലും നിര്‍ണായകമായിരിക്കും. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതും ഓസ്ട്രേലിയ രണ്ടാമതുമാണ്.

കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്ട്രേലിയയില്‍ പരമ്പര നേടി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ഹാട്രിക് പരമ്പരനേട്ടമായിരിക്കും ഇന്ത്യ ഇത്തവണ ലക്ഷ്യമിടുന്നത്. നവംബര്‍ 22 മുതല്‍ 26 വരെ പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റിനുശേഷം ഡിസംബര്‍ ആറ് മുതല്‍ 10വരെ അഡ്‌ലെയ്ഡില്‍ രണ്ടാം ടെസ്റ്റ് നടക്കും.ഇത് ഡേ-നൈറ്റ് ടെസ്റ്റായിരിക്കും. 14 മുതല്‍ 18വരെ ബ്രിസ്ബേനിലെ ഗാബയിലാണ് മൂന്നാം ടെസ്റ്റ്. കഴിഞ്ഞ തവണ ഗാബ ടെസ്റ്റ് ജയിച്ചാണ് ഇന്ത്യ അജിങ്ക്യാ രഹാനെയുടെ നേതൃത്വത്തില്‍ ഓസീസില്‍ പരമ്പര നേടിയത്. ബോക്സിം ഡേ ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ മെല്‍ബണിലാണ് നടക്കുക. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് 2025 ജനുവരി ഏഴ് മുതല്‍ സിഡ്നിയില്‍ നടക്കും.

തുടര്‍ച്ചയായി നാലു തവണയും ബോര്‍ഡര്‍-ഗവാസക്ര്‍ ട്രോഫി സ്വന്തമാക്കിയ ഇന്ത്യക്ക് ഓസീസിന് മേല്‍ ആധിപത്യമുണ്ട്. കഴിഞ്ഞ രണ്ട് തവണയും ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ ടീമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പാറ്റ് കമിന്‍സിന്‍റെ നേതൃത്വത്തിലറങ്ങിയ ഓസീസ് ഇന്ത്യയെ തോല്‍പ്പിച്ച് ചാമ്പ്യൻഷിപ്പ് നേടി. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയെ വീഴ്ത്തി ഓസീസ് കീരീടം നേടിയിരുന്നു. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്കൊപ്പം തന്നെ ഡിസംബറില്‍ വനിതാ ടീം ഓസ്ട്രേലിയയില്‍ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലും കളിക്കും. ഡിസംബര്‍ 5,8,11 തീയതികളിലായിരിക്കും മത്സരങ്ങള്‍.

WEB DESK
Next Story
Share it