Begin typing your search...

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര ; ബ്രിസ്ബേനിൽ ഇന്ത്യൻ വനിതകൾക്ക് ദയനീയ പരാജയം

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര ; ബ്രിസ്ബേനിൽ ഇന്ത്യൻ വനിതകൾക്ക് ദയനീയ പരാജയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് തോല്‍വി. ബ്രിസ്‌ബേനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യന്‍ വനിതകള്‍ 34.2 ഓവറില്‍ കേവലം 100 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മേഗന്‍ ഷട്ടാണ് സന്ദര്‍ശകരെ തകര്‍ത്തത്. 23 റണ്‍സ് നേടിയ ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഓസീസ് 16.2 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 42 പന്തില്‍ 46 റണ്‍സുമായി പുറത്താവാതെ നിന്ന ജോര്‍ജിയ വോള്‍ ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യക്ക് വേണ്ടി രേണുക സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രിയ മിശ്രയ്ക്ക് രണ്ട് വിക്കറ്റുണ്ട്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഫോബെ ലിച്ച്ഫീല്‍ഡ് (29 പന്തില്‍ 35) - വോള്‍ സഖ്യം 48 റണ്‍സ് ചേര്‍ത്തു. ലിച്ച്ഫീല്‍ഡ് പുറത്തായതോടെ ഓസീസ് മധ്യനിരയും തകര്‍ന്നു. എല്ലിസ് പെറി (1), ബേത് മൂണി (1), അന്നാബെല്‍ സര്‍ലന്‍ഡ് (6), അഷ്‌ലി ഗാര്‍ഡ്‌നര്‍ (8) എന്നിവര്‍ വന്നത് പോലെ മടങ്ങി. അഞ്ച് വിക്കറ്റ് നഷ്ടമായെങ്കിലും ഒരറ്റത്ത് വോള്‍ പിടിച്ചുനിന്നത് ഓസീസിന് രക്ഷയായി. വോളിനൊപ്പം തഹ്ലിയ മഗ്രാത് (4) പുറത്താവാതെ നിന്നു.

നേരത്തെ, മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്നാം ഓവറില്‍ തന്നെ സ്മൃതി മന്ദാനയുടെ (8) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ സഹ ഓപ്പണര്‍ പ്രിയ പൂനിയയും (3) മടങ്ങി. മേഗന്‍ ഷട്ടിനായിരുന്നു രണ്ട് വിക്കറ്റുകളും. ഇതോടെ രണ്ടിന് 19 എന്ന നിലയിലായി ഇന്ത്യ. മൂന്നാമതായി ക്രീസിലെത്തിയ ഹര്‍ലീന്‍ ഡിയോള്‍ (19) അല്‍പനേരം പിടിച്ചുനിന്നു. എന്നാല്‍ തുടക്കം മുതലാക്കാന്‍ ഹര്‍ലീന് സാധിച്ചില്ല. ആഷ്‌ലി ഗാര്‍ഡനര്‍ക്കായിരുന്നു വിക്കറ്റ്. പിന്നീട് ഹര്‍മന്‍പ്രീത് - ജമീമ സഖ്യത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

എന്നാല്‍ കൗറിനെ പുറത്താക്കി അന്നാബെല്‍ സതര്‍ലന്‍ഡ് ഓസീസിന് മേല്‍ക്കൈ നല്‍കി. വൈകാതെ ജമീമ, കിം ഗര്‍ത്തിന്റെ പന്തില്‍ ബൗള്‍ഡായി. ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ 11 റണ്‍സിനിടെ ഇന്ത്യക്ക് നഷ്ടമായി. റിച്ച ഘോഷ് (14) മാത്രമാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ദീപിത് ശര്‍മ (1), സൈമ താക്കൂര്‍ (4), തിദാസ് സദു (2), പ്രിയ മിശ്ര (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രേണുക താക്കൂര്‍ (0) പുറത്താവാതെ നിന്നു.

മലയാളി താരം മിന്നു മണി സക്വാഡിനൊപ്പം ഉണ്ടെങ്കിലും പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

WEB DESK
Next Story
Share it