Begin typing your search...

ഇതെങ്ങനെ സംഭവിച്ചു; ഐപിഎൽ, ഡബ്ല്യുപിഎൽ ഫൈനലുകൾക്ക് അവിശ്വസ്നീയമായ സാമ്യങ്ങൾ

ഇതെങ്ങനെ സംഭവിച്ചു; ഐപിഎൽ, ഡബ്ല്യുപിഎൽ ഫൈനലുകൾക്ക് അവിശ്വസ്നീയമായ സാമ്യങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഐപിഎല്‍ ഫൈനലില്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയിച്ചതിന് പിന്നാലെ ഈ സീസണിലെ ഐപിഎല്‍, ഡബ്ല്യുപിഎല്‍ ഫൈനലുകൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടിയ ഐപിഎൽ ഫൈനലും ഈ വര്‍ഷം മാര്‍ച്ച് 17-ന് നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഡല്‍ഹി ക്യാപ്പിറ്റല്‍സും പോരടിച്ച ഡബ്ല്യുപിഎല്‍ ഫൈനലുമായുള്ള സാമ്യങ്ങളാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്.

ഇരു ഫൈനലുകളിലും ടോസ് നേടിയ ക്യാപ്റ്റന്മാർ ബാറ്റിങ് തിരഞ്ഞെടുത്തു. ഐപിഎല്ലില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനെ കൊൽക്കത്ത 18.3 ഓവറില്‍ 113 റണ്‍സിന് ഓൾ ഔട്ടാക്കി. ഇത് തന്നെയായിരുന്നു ഡബ്ല്യുപിഎല്ലിലും സംഭവിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ ബെംഗളൂരുവും 18.3 ഓവറില്‍ 113 റണ്‍സിനുതന്നെ പുറത്താക്കുകയായിരുന്നു. മാത്രമല്ല, കിരീടം നേടിയ ഇരു ടീമുകളും ജയിച്ചതും എട്ട് വിക്കറ്റിനാണ്.

ഇനി മറ്റൊരു സാമ്യം ഐപിഎല്ലില്‍ ജേതാക്കളായ കൊല്‍ക്കത്തയെ നയിച്ചത് ഇന്ത്യക്കാരനായ ശ്രേയസ് അയ്യരാണെങ്കില്‍ ഡബ്ല്യുപിഎല്‍ ജേതാക്കളായ ആര്‍സിബിയെ നയിച്ചത് ഇന്ത്യക്കാരിയായ സ്മൃതി മന്ദാനയായിരുന്നു. അതുപോലെ തന്നെ ഐപിഎല്‍ ഫൈനലില്‍ റണ്ണറപ്പായ ഹൈദരാബാദിനെ നയിച്ചത് ഓസ്‌ട്രേലിയക്കാരനായ പാറ്റ് കമ്മിന്‍സായിരുന്നു. ഡബ്ല്യുപിഎല്‍ ഫൈനലിൽ റണ്ണറപ്പായ ഡല്‍ഹിയെ നയിച്ചത് ഓസ്‌ട്രേലിയക്കാരി മെഗ് ലാന്നിങ്ങും.

WEB DESK
Next Story
Share it