Begin typing your search...

ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗ്; ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്

ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗ്; ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത സൂപ്പർ പ്രകടനമാണ് സിറാജിനെ വീണ്ടും റാങ്കിംഗില്‍ ഒന്നാമതെത്തിച്ചത്. കരിയറില്‍ ഇത് രണ്ടാം തവണയാണ് മുഹമ്മദ് സിറാജ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാമനാവുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ സിറാജ് ഒന്നാം റാങ്കിലെത്തിയിരുന്നു.

ഏഷ്യാ കപ്പിന് മുമ്പ് ഒമ്പതാം സ്ഥാനത്തായിരുന്ന സിറാജ് എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.694 റേറ്റിംഗ് പോയന്‍റുമായി സിറാജ് ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ് 678 പേയന്‍റുമായി രണ്ടാമതാണ്. നേരത്തെ ഹേസല്‍വുഡായിരുന്നു ഒന്നാം സ്ഥാനത്ത്. ട്രെന്‍റ് ബോള്‍ട്ട് ആണ് മൂന്നാമത്. അതേസമയം ഇന്ത്യയുടെ കുല്‍ദീപ് യാദവ് മൂന്ന് സ്ഥാനം താഴേക്കിറങ്ങി ഒമ്പതാമതായി.

ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍ ബാബറുമായുള്ള അകലം ഗണ്യമായി കുറച്ചു. ഇരുവരും തമ്മില്‍ 43 റേറ്റിംഗ് പോയന്‍റിന്‍റെ അകലം മാത്രമാണുള്ളത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയാല്‍ ലോകകപ്പിന് മുമ്പ് ബാബറിനെ പിന്തള്ളി ഗില്ലിന് ഒന്നാം സ്ഥാനത്തേക്ക് കയറാന്‍ അവസരമുണ്ട്.

ബാറ്റിംഗ് റാങ്കിംഗില്‍ വിരാട് കോലി ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പത്താം സ്ഥാനത്ത് തന്നെയാണ്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ടീം റാങ്കിംഗില്‍ ടി20യിലും ടെസ്റ്റിലും ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഏകദിന റാങ്കിംഗില്‍ പാക്കിസ്ഥാന്‍ തന്നെയാണ് ഒന്നാമത്.

WEB DESK
Next Story
Share it