Begin typing your search...

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് വേദിയാകാൻ ലോഡ്‌സ്; ഫൈനൽ ജൂൺ 11 മുതൽ

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് വേദിയാകാൻ ലോഡ്‌സ്; ഫൈനൽ ജൂൺ 11 മുതൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അടുത്ത വർഷം നടക്കാനിരിക്കുന്ന ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വേദിയാകാൻ ഇംഗ്ലണ്ടിലെ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്. 2025 ജൂൺ 11 മുതൽ 15 വരെയാണ് ചാമ്പ്യൻഷിപ്പ് വിഖ്യാത സ്റ്റേഡിയത്തിൽ നടക്കുക. 2023 മുതൽ 25 വരെ നടക്കുന്ന ടെസ്റ്റ് പരമ്പര സർക്കിളിൽ ഒന്നും രണ്ടും റാങ്കിങിൽ എത്തുന്ന ടീമുകളാണ് ഫൈനലിൽ ഏറ്റമുട്ടുക. ഇതുവരെയുള്ള ടെസ്റ്റ് പ്രകടത്തിന്റെ അടിസ്ഥാനത്തിൽ ടേബിളിൽ ഇന്ത്യ ഒന്നാമതും നിലവിലെ ചാമ്പ്യൻമാരായ ആസ്ത്രേലിയ രണ്ടാമതുമാണ്.

ഇനി ഈ വർഷം ഇന്ത്യ പ്രധാനമായി മൂന്ന് ടെസ്റ്റ് പരമ്പരയാണുള്ളത്. ഈ വർഷം അവസാനം നടക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയും ആസ്ത്രേലിയയും ഏറ്റുമുട്ടും. ആസ്ത്രേലിയയിലാണ് ടൂർണമെന്റ് നടക്കുക. ഇതിന് മുൻപായി ബംഗ്ലാദേശ്, ന്യൂസിലാൻഡ് ടീമുകൾ ഇന്ത്യയിലെത്തും. ടെസ്റ്റ് പരമ്പര മുന്നിൽ കണ്ട് കഴിഞ്ഞ ടി 20 ലോകകപ്പിന് ശേഷം പ്രധാന ബൗളറായ ജസ്പ്രീത് ബുംറക്ക് ഇന്ത്യ വിശ്രമം നൽകിയിരുന്നു. ദീർഘകാലമായി പരിക്കിന്റെ പിടിയിലായിരുന്നു മുഹമ്മദ് ഷമി അടുത്ത പരമ്പരയിലൂടെ മടങ്ങിയെത്തും. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആസ്ത്രേലിയയോട് തോറ്റാണ് ഇന്ത്യക്ക് കിരീടം നഷ്ടമായത്.

WEB DESK
Next Story
Share it