Begin typing your search...

കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ചരിത്ര ജയം; ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് 7 വിക്കറ്റിന്

കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ചരിത്ര ജയം; ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് 7 വിക്കറ്റിന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ എട്ട് വിക്കറ്റിന്‍റെ ചരിത്ര വിജയവുമായി ടീം ഇന്ത്യ. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം യശസ്വി ജയ്സ്വാളിന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെയും വിരാട് കോലിയുടെയും വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഇന്ത്യ 12 ഓവറില്‍ അടിച്ചെടുത്തു. 23 പന്തില്‍ 28 റണ്‍സെടുത്ത് യശസ്വി പുറത്തായപ്പോള്‍ 11 പന്തില്‍ 10 റണ്‍സെടുത്ത് ഗില്ലും വിജയത്തിന് അരികെ 11 പന്തില്‍ 12 റണ്‍സെടുത്ത് വിരാട് കോലിയും വീണു. എന്നാൽ ക്യാപ്റ്റൻ രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യൻ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.

17 റണ്‍സുമായി രോഹിത്തും നാലു റണ്‍സോടെ ശ്രേയസും പുറത്താകാതെ നിന്നു. ജയത്തോടെ രണ്ട് മത്സര പരമ്പര ഇന്ത്യ 1-1ന് സമനിലയില്‍ പിടിച്ചു. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് ജയം സ്വന്തമാക്കിയിരുന്നു.

പുതുവര്‍ഷത്തില്‍ ജയത്തോടെ തുടങ്ങിയ ഇന്ത്യ കേപ്ടൗണില്‍ ആദ്യ വിജയമാണ് സ്വന്തമാക്കിയത്. ചെറിയ വിജലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി യശസ്വി ജയ്സ്വാള്‍ തകര്‍ത്തടിച്ചു തുടങ്ങിയതോടെ കാര്യങ്ങള്‍ എളുപ്പമായി. രോഹിത്തിന് രണ്ട് തവണ ജീവന്‍ തിരികെ കിട്ടിയതും ഇന്ത്യക്ക് അനുഗ്രഹമായി.വിജയത്തിന് നാലു റണ്‍സ് അകലെയാണ് കോലി പുറത്തായത്. സ്കോര്‍ ദക്ഷിണാഫ്രിക്ക 55, 176, ഇന്ത്യ 153, 80-3. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഓവറുകളില്‍ പൂര്‍ത്തിയായ മത്സരമെന്ന നാണക്കേടും കേപ്ടൗണ്‍ ടെസ്റ്റിനായി.രണ്ട് ദിവസങ്ങളിലായി അഞ്ച് സെഷനുകള്‍ക്കുള്ളില്‍ 107 ഓവറുകളിലാണ് മത്സരം പൂര്‍ത്തിയായത്.

WEB DESK
Next Story
Share it