Begin typing your search...

'സഞ്ജു നന്നായി കളിക്കണം, ഇല്ലെങ്കിൽ അവര്‍ അവനെ വീണ്ടും തഴയും', സഞ്ജു സാംസണ് മുന്നറിയിപ്പുമായി ആകാശ് ചോപ്ര

സഞ്ജു നന്നായി കളിക്കണം, ഇല്ലെങ്കിൽ അവര്‍ അവനെ വീണ്ടും തഴയും, സഞ്ജു സാംസണ് മുന്നറിയിപ്പുമായി ആകാശ് ചോപ്ര
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യൻ ടീം മികച്ച വിജയം സ്വന്തമാക്കിയിരുന്നു. 128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 12ാം ഓവറിൽ തന്നെ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയത് മലയാളി താരം സഞ്ജു സാംസണാണ്. എന്നാലിപ്പോൾ സഞ്ജുവിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ആദ്യ ടി20യില്‍ 19 പന്തില്‍ 29 റണ്‍സടിച്ച സഞ്ജു ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഇങ്ങനെ കളിച്ചാല്‍ സഞ്ജുവിനെ സെലക്ടര്‍മാര്‍ ടീമില്‍ നിന്നൊഴിവാക്കുമെന്ന് ആകാശ് ചോപ്ര പറഞ്ഞു.

"ആദ്യ കളിയില്‍ സഞ്ജു 29 റണ്‍സടിച്ച് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെന്നത് ശരിയാണ്. എന്നാല്‍ അത് ചെറിയൊരു ഇന്നിംഗ്സായി പോയി. ടീമില്‍ തുടരണമെങ്കില്‍ ഇത് പോരാ, അവന്‍ കുറച്ചു കൂടി റണ്‍സടിക്കണം, ഇല്ലെങ്കില്‍ അവനെ വീണ്ടും ഒഴിവാക്കും. കുറെക്കാലമായി സഞ്ജു ടീമില്‍ വന്നും പോയുമിരിക്കുകയാണ്, അതുപോലെ ബാറ്റിംഗ് ഓര്‍ഡറില്‍ കയറിയും ഇറങ്ങിയുമാണ് പലപ്പോഴും അവന്‍ കളിക്കുന്നത് ആകാശ് ചോപ്ര പറഞ്ഞു. അതുകൊണ്ട്, ദില്ലിയില്‍ നടക്കുന്ന രണ്ടാം ടി20യിലെങ്കിലും നല്ല തുടക്കം കിട്ടിയാല്‍ സഞ്ജു അതൊരു വലിയ സ്കോറാക്കി മാറ്റണം. ദില്ലിയില്‍ സാധിച്ചില്ലെങ്കിൽ അവസാന ടി20 നടക്കുന്ന ഹൈദരാബാദിലെങ്കിലും സ‍ഞ്ജു വലിയൊരു സ്കോര്‍ നേടണം, എന്നാലെ സെലക്ടര്‍മാരുടെ ഓര്‍മകളില്‍ അവനുണ്ടാകൂ" ആകാശ് ചോപ്ര പറഞ്ഞു.

WEB DESK
Next Story
Share it