Begin typing your search...

നിർണായക നീക്കവുമായി ഗംഭീർ; ഹാർദ്ദിക് ടെസ്റ്റ് ക്രിക്കറ്റിൽ തിരച്ചെത്തിയേക്കും

നിർണായക നീക്കവുമായി ഗംഭീർ; ഹാർദ്ദിക് ടെസ്റ്റ് ക്രിക്കറ്റിൽ തിരച്ചെത്തിയേക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നവംബറില്‍ തുടങ്ങാനിരിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരക്ക് മുമ്പ് ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നിര്‍ണായക നീക്കവുമായി കോച്ച് ഗൗതം ഗംഭീര്‍. ഇതിനുള്ള ശ്രമം ഭീറിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയെന്നാണ് സൂചന. റെഡ് ബോള്‍ ഉപയോഗിച്ച് ബൗളിംഗ് പരിശീലനം നടത്തുന്ന വീഡിയോ ഹാര്‍ദ്ദിക് പാണ്ഡ്യ പോസ്റ്റ് ചെയ്തതാണ് ഇത്തരമൊരു സൂചന നല്‍കുന്നത്.

ഹാര്‍ദ്ദിക് അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത് 2018 സെപ്റ്റംബറിലാണ്. അതിനുശേഷം 2019ല്‍ നടുവിനേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ഹാര്‍ദ്ദിക് പിന്നീട് ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള ശാരീരികക്ഷമത തനിക്കില്ലെന്നായിരുന്നു ഹാര്‍ദ്ദിക് ഇത്ര നാളും പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കരുതെന്നും അത് ടീമിലെ മറ്റ് താരങ്ങളോട് ചെയ്യുന്ന അനീതിയാകുമെന്നുമായിരുന്നു ഹാര്‍ദ്ദിക്കിന്‍റെ നിലപാട്.

എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനായി എത്തിയതിന് പിന്നാലെ നടത്തിയ നിര്‍ണായക നീക്കങ്ങളാണ് ഹാര്‍ദ്ദിക് വീണ്ടും റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള കാരണം എന്നാണ് കരുതുന്നത്. വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ സാന്നിധ്യം ടീമിന് ഒരു ബാലൻസ് നല്‍കുമെന്നാണ് ഗംഭീര്‍ കരുതുന്നത്. ഹാര്‍ദ്ദിക്കിനെപ്പോലൊരു പേസ് ഓള്‍ റൗണ്ടര്‍ ടീമിലുണ്ടെങ്കില്‍ മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും ഒരേസമയം പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനാവും. കരിയറില്‍ 11 ടെസ്റ്റുകളില്‍ മാത്രം കളിച്ചിട്ടുള്ള പാണ്ഡ്യ 523 റണ്‍സും 17 വിക്കറ്റും നേടിയിട്ടുണ്ട്.

WEB DESK
Next Story
Share it