ഷോട്ട് സെലക്ഷനിലാണ് സഞ്ചുവിന്റെ പ്രശ്നം; ഐപിഎല്ലിലെ തോൽവിക്ക് പിന്നാലെ സഞ്ചുവിനെ വിമർശിച്ച് സുനില്‍ ഗവാസ്കര്‍
ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിനോട് തോറ്റ് രാജസ്ഥാൻ പുറത്തായതിന് പിന്നലെ നായകന്‍ സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപറ്റൻ സുനില്‍ ഗവാസ്കര്‍. ഹൈദരാബാദിനെതിരെ ഗ്ലാമറസ് ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് സഞ്ജു പുറത്തായതെന്ന് ഗവാസ്കർ പറഞ്ഞു. മത്സരം ജയിക്കാനോ കിരീടം നേടാനോ കഴിഞ്ഞില്ലെങ്കില്‍ 500 ലധികം റൺസ് നേടിയിട്ട് എന്ത് കാര്യമെന്നും രാജസ്ഥാൻ ടീമിലെ എല്ലാവരും ഗ്ലാമറസ് ഷോട്ട് കളിക്കാൻ ശ്രമിച്ചാണ് ഔട്ടായതെന്നും ഗവാസ്കർ പറഞ്ഞു.
സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരം കിട്ടാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസിലായില്ലേയെന്നും ഗവാസ്കർ ചോദിച്ചു. ഷോട്ട് സെലക്ഷനിലാണ് സഞ്ചുവിന് പാളിച്ച പറ്റുന്നതെന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു. ഷോട്ട് സെലക്ഷന്‍ മികച്ചതായിരുന്നെങ്കില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിലും തുടര്‍ച്ചയായി അവസരം കിട്ടുമായിരുന്നു. ഇന്ത്യന്‍ ടീമില്‍ സഞ്ചു സ്ഥിരമാവുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും ഗവാസ്കര്‍ പറഞ്ഞു. മത്സരത്തിൽ കൂറ്റൻ ഷോട്ട് കളിക്കാൻ ശ്രമിച്ച് ഔട്ടായ രാഗിനെയും ഗവാസ്കര്‍ വിമര്‍ശിച്ചിരുന്നു.