Begin typing your search...

ടി20 ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി പാക് മുന്‍ താരം ഷാഹിദ് അഫ്രീദി

ടി20 ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി പാക് മുന്‍ താരം ഷാഹിദ് അഫ്രീദി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ടി20 ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ക്രിസ് ഗെയില്‍, ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട്, ഇന്ത്യയുടെ മുന്‍ താരം യുവരാജ് സിങ് എന്നിവര്‍ക്ക് പിന്നാലെയാണ് അഫ്രീദിയെ അംബാസഡറായി പ്രഖ്യാപിച്ചത്. സാമൂഹിക മാധ്യമത്തിലൂടെയാണ് ഐ.സി.സി. ഇക്കാര്യം അറിയിച്ചത്. 2007-ല്‍ നടന്ന ആദ്യ ടി20 ലോകകപ്പില്‍ പരമ്പരയിൽ അഫ്രീദി തിളങ്ങിയിരുന്നു. 34 ടി20 ലോകകപ്പ് മത്സരങ്ങളില്‍നിന്ന് 546 റണ്‍സ് അദ്ദേഹം സ്വന്തമാക്കി. ഒപ്പം 39 വിക്കറ്റുകളും നേടി. ലണ്ടനില്‍ നടന്ന 2009-ലെ രണ്ടാം ടി20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് പാകിസ്താന്‍ ചാമ്പ്യന്മാരായിരുന്നു. അഫ്രീദിയായിരുന്നു ആ മത്സരത്തിലെ മികച്ച താരം.

ജൂണ്‍ ഒന്നുമുതല്‍ 29 വരെ കരീബിയയും യു.എസ്.എയും ടി20 ലോകകപ്പിന് വേദികളാകും. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇത്തവണ 20 ടീമുകളാണ് മത്സരിക്കുന്നത്. അഞ്ച് ടീമുകള്‍ ഉള്‍പ്പെടുന്ന നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഒരേ ഗ്രൂപ്പിലുള്ള ഇന്ത്യയും പാകിസ്താനും തമ്മില്‍ ജൂണ്‍ ഒന്‍പതിനാണ് മത്സരം.

WEB DESK
Next Story
Share it