Begin typing your search...

ഇംഗ്ലീഷ്​​ ക്രിക്കറ്റ്​​ ഇതിഹാസം ഗ്രഹാം തോർപ്പ്​ അന്തരിച്ചു

ഇംഗ്ലീഷ്​​ ക്രിക്കറ്റ്​​ ഇതിഹാസം ഗ്രഹാം തോർപ്പ്​ അന്തരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇംഗ്ലണ്ടി​െൻറ ഇതിഹാസ ക്രിക്കറ്റ്​ താരങ്ങളിൽ ഒരാളായ ഗ്രഹാം തോർപ്പ്​ (55) അന്തരിച്ചു. അസുഖത്തെ തുടർന്ന്​ മെയ്​ മുതൽ തോർപ്പ്​ ആശുപത്രിയിലായിരുന്നു. 1993 മുതൽ 2005 വരെ ഇംഗ്ലണ്ടിനായി 100 ടെസ്​റ്റുകളിൽ കളത്തിലിറങ്ങിയ തോർപ്പ്​ 6744 ടെസ്​റ്റ്​ റൺസും 16 സെഞ്ച്വറികളും നേടിയിട്ടുണ്ട്​. 82 ഏകദിനങ്ങളിലും കളത്തിലിറങ്ങി. കൗണ്ടി ക്രിക്കറ്റിൽ സറേ ജഴ്​സിയണിഞ്ഞ തോർപ്പ്​ ഫസ്​റ്റ്​ ക്ലാസ്​ ക്രിക്കറ്റിൽ 20000ത്തിലേറെ റൺസും നേടിയിട്ടുണ്ട്​. 2022ൽ അഫ്​ഗാനിസ്​താൻ ഹെഡ്​കോച്ചായി നിയമിതനായതിന്​​ പിന്നാലെ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന്​ സ്ഥാനമേറ്റെടുത്തിരുന്നില്ല. 2010ൽ ഇംഗ്ലണ്ടി​െൻറ ബാറ്റിങ്​ കോച്ചായും സേവനമനുഷ്​ടിച്ചു.

‘‘ഗ്രഹാം തോർപ്പി​െൻറ നിര്യാണത്തിൽ അതിയായ നിരാശയുണ്ട്​. ഈ മരണം നൽകിയ ആ​ഘാതം വിവരിക്കാനാകുന്നതിലും അപ്പുറമാണ്​. ഇംഗ്ലണ്ടി​െൻറ മികച്ച ബാറ്റർ എന്നതിലുപരി അദ്ദേഹം നമ്മുടെ ക്രിക്കറ്റ്​ കുടുംബത്തിലെ പ്രിയപ്പെട്ടവനായിരുന്നു. ലോകത്തെല്ലായിടത്തും അദ്ദേഹത്തിന്​ ആരാധകരുണ്ട്​’’ -ഇംഗ്ലീഷ്​ ക്രിക്കറ്റ്​ ബോർഡ്​ പുറത്തിറക്കിയ സ്​റ്റേറ്റ്​മെൻറിൽ പറഞ്ഞു.

WEB DESK
Next Story
Share it