തരംഗമായി "ദില്‍ ജഷന്‍ ബോലെ'; ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗിക ഗാനം ആഘോഷമാക്കി ആരാധകര്‍
"ദില്‍ ജഷന്‍ ബോലെ' ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ആരാധകര്‍ക്കിടയില്‍ തരംഗമായി മാറി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഗാനം, മണിക്കൂറുകള്‍ മാത്രം പിന്നിടുന്പോൾ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ചിട്ടപ്പെടുത്തിയത് പ്രശസ്ത മ്യൂസിക് ഡയറക്ടർ പ്രീതം ചക്രവര്‍ത്തിയാണ്.
ബോളിവുഡ് നടന് രണ്‍വീര്‍ സിംഗാണു ഗാനത്തിലെ പ്രധാനതാരം. ഒപ്പം സംഗീത സംവിധായകന് പ്രീതവുമുണ്ട്. ശ്ലോകെ ലാല്‍, സാവേരി വര്‍മ എന്നിവരുടേതാണ് ഗാനരചന. പ്രീതം, നകാഷ് അസീസ്, ശ്രീരാമ ചന്ദ്ര, അമിത് മിശ്ര, ജോണിത ഗാന്ധി, ആകാശ, ചരണ്‍ എന്നിവര്‍ ചേര്‍ന്നാണു ഗാനം ആലപിച്ചത്.
ഒക്ടോബര്‍ അഞ്ചു മുതല്‍ നവംബര്‍ 19 വരെയാണ് ലോകകപ്പ് നടക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും.