ശ്രദ്ധിക്കണം അംബാനെ...ചെവി അടിച്ച് പോകണ്ടെങ്കിൽ ഇയർ പ്ലഗ് വെക്കണം; ഒളിംപിക് സിൽവർ മെഡൽ ജേതാവിന് ഉപദേശം
ഇതൊക്കെ ശ്രദ്ധിക്കണ്ടെ അംബാനെ.... ഇത് ഞാൻ പറഞ്ഞതല്ല കേട്ടോ? യൂസുഫ് ഡിക്കെച്ചിനോട് ഡോ. സുൽഫി നൂഹു പറഞ്ഞതാണ്. യൂസുഫ് ഡിക്കെച്ചിനെ ഓർമയില്ലെ? പാരീസ് ഒളിംപിക്സിൽ വെറും ടീ ഷർട്ടും സാധാരണ കണ്ണടയും മാത്രം വച്ച് വന്ന് വെള്ളി മെഡൽ അടിച്ചോണ്ട് പോയ കക്ഷി. അങ്ങനെ ഒരു പ്രൊട്ടക്റ്റിവ് ഗിയറും വെക്കാതെ ഷൂട്ടിംങ് ഗെയിമിന് വന്നാൽ പണി കിട്ടും എന്നാണ് ENT വിദഗ്ധനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുൻ പ്രസിഡന്റായിരുന്ന ഡോ. സുൽഫി നൂഹു പറയ്യുന്നത്. ഏറ്റവും കുറഞ്ഞത്, കേൾവി നഷ്ടപ്പെട്ട് പോകാതിരിക്കാനുള്ള ഇയർ പ്ലഗെങ്കിലും വെയ്ക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.ഇല്ലെങ്കിൽ ചെവി അടിച്ചു പോകും.
85 ഡിസിബിലിന് മുകളിലാണ് ഗൺ ഷോട്ടിന്റെ ശബ്ദം. ഈ 85 ഡെസിബലിൽ തുടർച്ചയായി വെടിയൊച്ച കേട്ടാൽ ഈ അമ്പതാം വയസ്സിൽ ചെവി പോകാൻ അധികം സമയമൊന്നും വേണ്ട. എന്നാൽ ഒരു ഈർപ്ലഗ് വച്ചാൽ കുറഞ്ഞത് അതിന്റെ 50% ത്തോളം ഇമ്പാക്ട് കുറയ്ക്കും. മാത്രമല്ല, ഒരു പ്രൊട്ടക്റ്റിവ് ഗിയറും ഇല്ലാതെ ലോകം മുഴുവൻ പ്രചരിക്കുന്ന യൂസുഫിന്റെ ചിത്രം നൽകുന്നത് നല്ല സന്ദേശമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കാരണം യൂസുഫിനെ അനുകരിച്ച് ഒരു സംരക്ഷണ ഉപകരണങ്ങളുമില്ലാതെ ഒളിമ്പിക് മെഡൽ നേടാം എന്ന് വിചാരിച്ചാൽ പണി പാളുമെന്ന് ഉറപ്പ്.