ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്; ടോസ് ഇംഗ്ലണ്ടിന്, ദേവ്ദത്ത് പടിക്കലിനു ടെസ്റ്റ് അരങ്ങേറ്റം
അഞ്ചാം ടെസ്റ്റിൽ നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഇന്ത്യക്കായി ദേവ്ദത്ത് പടിക്കൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും. രജത് പടിദാറിനെ ഒഴിവാക്കിയാണ് ദേവ്ദത്തിനു അവസരം നൽകിയത്. അഞ്ച് പോരാട്ടങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1നു നേടിയതിനാൽ ആത്മവിശ്വാസത്തോടെയാണ് രോഹിതും സംഘവും ഇറങ്ങുന്നത്. ഇംഗ്ലണ്ട് ആകട്ടെ ആദ്യ ടെസ്റ്റിലെ വിജയം ആവർത്തിക്കാൻ അവർക്ക് സാധിച്ചില്ല. മാത്രമല്ല ബാസ്ബോൾ തന്ത്രം എല്ലാ നിലയ്ക്കും പൊട്ടിത്തകരുന്ന കാഴ്ചയായിരുന്നു. ആദ്യമായാണ് അവർ ബാസ്ബോൾ തന്ത്രത്തിലേക്ക് മാറിയ ശേഷം ഒരു ടെസ്റ്റ് പരമ്പര തോൽക്കുന്നത്.
ഇന്ത്യയുടെ ആർ അശ്വിൻ, ഇംഗ്ലണ്ടിന്റെ ജോണി ബെയർസ്റ്റോ എന്നിവർ കരിയറിലെ നിർണായക ടെസ്റ്റിനാണ് ഇറങ്ങുന്നത്. ഇരുവർക്കും 100ാം ടെസ്റ്റ് പോരാട്ടമാണ്. ബുംറ ഇന്ത്യൻ ടീമിൽ തിരിച്ചെത്തും. ഇന്ത്യ മൂന്ന് സ്പിന്നർ, രണ്ട് പേസർ ബൗളിങ് കോമ്പിനേഷനാണ് പരീക്ഷിക്കുന്നത്. ആകാശ് ദീപിനെയും ഒഴിവാക്കിയിട്ടുണ്ട്. ഇംഗ്ലണ്ട് ഒലി റോബിൻസനു പകരം പേസർ മാർക് വുഡിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. വയറിനു പ്രശ്നമുണ്ടായിരുന്ന ഷൊയ്ബ് ബഷീർ കളിക്കും.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), സാക് ക്രൗളി, ബെൻ ഡുക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ ഫോക്സ്, ടോം ഹാർട്ലി, മാർക് വുഡ്, ഷൊയ്ബ് ബഷീർ, ജെയിംസ് ആൻഡേഴ്സൻ.