Begin typing your search...

ഗുജറാത്ത് ടൈറ്റന്‍സിനെ തകർത്തു; പോയിന്റ് പട്ടികയില്‍ ഡല്‍ഹി ആറാം സ്ഥാനത്ത്

ഗുജറാത്ത് ടൈറ്റന്‍സിനെ തകർത്തു; പോയിന്റ് പട്ടികയില്‍ ഡല്‍ഹി ആറാം സ്ഥാനത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേടിയ ജയത്തോടെ ഡല്‍ഹി കാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. പൂര്‍ത്തിയാക്കിയ ഒമ്പത് മത്സരങ്ങളിൽ നാല് ജയവും അഞ്ച് തോല്‍വിയുമുള്ള ഡല്‍ഹിക്ക് എട്ട് പോയിന്റാണുള്ളത്. ഡല്‍ഹിക്ക് മാത്രമല്ല ഗുജറാത്ത് ടൈറ്റന്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും എട്ട് പോയിന്റ് വീതമുണ്ട്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ അഞ്ചാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളിൽ നാല് ജയവും നാല് തോല്‍വിയുമാണ് ചെന്നൈ കണ്ടത്. ഗുജറാത്ത് ടൈറ്റന്‍സാകട്ടെ ഡല്‍ഹി കാപിറ്റല്‍സിന് തൊട്ട് പിന്നിൽ ഏഴാം സ്ഥാനത്താണ്. നേരിട്ട ഒമ്പത് മത്സരങ്ങളിൽ നാലെണ്ണത്തിൽ ജയവും അഞ്ചെണ്ണത്തൽ തോൽക്കുകയും ചെയ്തു.

രാജസ്ഥാന്‍ റോയല്‍സാണ് ഒന്നാം സ്ഥാനത്ത്. എട്ട് മത്സരങ്ങളിൽ നിന്ന് 14 പോയിന്റ് നേടിയ രാജസ്ഥാൻ ഒരു കളിയിൽ മാത്രമാണ് പരാജയപ്പെട്ടത്. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന രാജസ്ഥാന് പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പാണ്. ഇനിയും ആറ് മത്സരങ്ങൾ രാജസ്ഥാന് ബാക്കിയുണ്ട്. രാജസ്ഥാന് പിന്നാലെ പത്ത് പോയിന്റുമായി രണ്ടാസ്ഥാനത്തുള്ളത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. പത്ത് പോയിന്റ് വീതമുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ്. ലഖ്‌നൗ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ.

എട്ട് മത്സരങ്ങളില്‍ നിന്ന ആറ് പോയിന്റ് മാത്രം നേടിയ മുംബൈ എട്ടാം സ്ഥാനത്താണ്. അഞ്ച് തോല്‍വികള്‍ മുംബൈയുടെ അക്കൗണ്ടിലുണ്ട്. അഞ്ച് തോല്‍വികളും മൂന്ന് ജയവുമാണ് മുംബൈയുടെ അക്കൗണ്ടിലുള്ളത്. ഇനി മുബൈക്ക് ആറ് മത്സരങ്ങളുണ്ട്. പ്ലേ ഓഫില്‍ കളിക്കണമെന്നുണ്ടെങ്കിൽ ശേഷിക്കുന്ന മത്സരങ്ങളില്‍ മൂബൈക്ക് ജയിച്ചെ മതിയാകു. ഒമ്പതാം സ്ഥാനത്ത് എട്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി പഞ്ചാബ് കിംഗ്‌സാണ്. എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള ആര്‍സിബിയാണ് അവസാന സ്ഥാനത്ത്.

WEB DESK
Next Story
Share it