Begin typing your search...

ഒറ്റ ഗോളില്‍ അല്‍ നസറിനെ വിജയത്തിലെത്തിച്ച് റൊണാള്‍ഡോ; അൽ നസറിനൊപ്പം 50 ഗോൾ തികച്ചു

ഒറ്റ ഗോളില്‍ അല്‍ നസറിനെ വിജയത്തിലെത്തിച്ച് റൊണാള്‍ഡോ; അൽ നസറിനൊപ്പം 50 ഗോൾ തികച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റൊണാള്‍ഡോയുടെ ഒറ്റ ഗോളില്‍ വിജയിച്ച് അല്‍ നസർ. സൗദി പ്രോ ലീഗില്‍ അല്‍ അഹ്‌ലിക്കെതിരായ മത്സരത്തിൽ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒറ്റ ഗോളിലാണ് അല്‍ നസർ വിജയം നേടിയത്. 68-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാള്‍ഡോ ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

24 മത്സരങ്ങളില്‍ നിന്ന് 56 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ് അല്‍ നസര്‍. എന്നാൽ ഈ വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലുമായുള്ള പോയിന്റ് വ്യത്യാസം ഒന്‍പത് ആക്കി കുറച്ചിട്ടുണ്ട്. ടീമിനെ വിജയത്തിലെത്തിച്ച ​ഗോൾ അൽ നസറിൽ റൊണാള്‍ഡോയുടെ 50-ാം ഗോളാണെന്ന പ്രത്യേകതയുമുണ്ട്. 2022 ഡിസംബറിൽ അല്‍ നസറിലെത്തിയ താരം ടീമിനൊപ്പം 58 മത്സരങ്ങളില്‍ നിന്നാണ് 50 ഗോളുകളെന്ന നാഴികകല്ല് പിന്നിട്ടത്.

WEB DESK
Next Story
Share it