Begin typing your search...

ക്രിക്കറ്റ് ഏകദിന ലോകകപ്പ് ; പാക്കിസ്ഥാൻ നെതർലെൻഡ്സ് പോരാട്ടം ഇന്ന്

ക്രിക്കറ്റ് ഏകദിന ലോകകപ്പ് ; പാക്കിസ്ഥാൻ നെതർലെൻഡ്സ് പോരാട്ടം ഇന്ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് ഇറങ്ങുകയാണ് ഇന്ന് പാക്കിസ്ഥാൻ.താരതമ്മ്യേന ദുർബലരായ നെതർലെൻഡ്സാണ് പാക്കിസ്ഥാന്റെ എതിരാളികൾ. ഹൈദരബാദിലെ രാജിവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് മത്സരം ആരംഭിക്കും.

ഏഷ്യാകപ്പിലെ മോശം പ്രകടനങ്ങളുടെ ആശങ്കയ്ക്കൊപ്പം സന്നാഹമത്സരങ്ങളിൽ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതും പാകിസ്താന് തലവേദനയാണ്. തോൽവി മാത്രമല്ല, ഈ രണ്ട് കളിയിലും ടീമിലെ പ്രധാന പേസർ ഷഹീൻ അഫ്രീദിയടക്കം നല്ല റൺസ് വഴങ്ങിയതും പാകിസ്താൻ്റെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. നസീം ഷായുടെ പരുക്ക് അവരെ സാരമായി ബാധിച്ചിട്ടുണ്ട്. ഫോമിലല്ലാത്ത ഫഖർ സമാന് ഫോം കണ്ടെത്താനുള്ള അവസാന അവസരമാവും ഈ കളി.

നെതർലൻഡ്സ് ലോകകപ്പ് ഒരുക്കങ്ങൾ നടത്തിയത് കർണാടക ടീമുമായി കളിച്ചായിരുന്നു. അതിൽ മോശം പ്രകടനമാണ് അവർ കാഴ്ചവച്ചതും. 12 വർഷത്തിനു ശേഷം ലോകകപ്പിലേക്ക് അവസരം ലഭിച്ച നെതർലൻഡ്സ് അവസാനമായി ഒരു രാജ്യാന്തര മത്സരം കളിച്ചത് 4 മാസങ്ങൾക്കു മുൻപാണ്. അതുകൊണ്ട് തന്നെ ഈ ലോകകപ്പിൽ നെതർലൻഡ്സിൻ്റെ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയണം. ബാസ് ഡെ ലീഡിൻ്റെ പ്രകടനങ്ങളാവും ക്രിക്കറ്റ് ലോകം ശ്രദ്ധിക്കുക.

WEB DESK
Next Story
Share it