Begin typing your search...

ലോകകപ്പിൽ വീണ്ടും അട്ടിമറി; ഇംഗ്ലണ്ടിന് പിന്നാലെ പാക്കിസ്ഥാനെയും വീഴ്ത്തി അഫ്ഗാനിസ്ഥാൻ

ലോകകപ്പിൽ വീണ്ടും അട്ടിമറി; ഇംഗ്ലണ്ടിന് പിന്നാലെ പാക്കിസ്ഥാനെയും വീഴ്ത്തി അഫ്ഗാനിസ്ഥാൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏകദിന ലോകകപ്പിൽ പാകിസ്താനെ വലിച്ച് കീറി അഫ്ഗാനിസ്ഥാൻ. ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് അഫ്ഗാൻ ടൂർണമെൻറിലെ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയത്. പാകിസ്താൻ ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം 49 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ മറികടന്നു. 286 റൺസാണ് ടീം നേടിയത്. ഏകദിനത്തിൽ പാകിസ്താനെതിരെയുള്ള ആദ്യ വിജയത്തിൽ ടോപ് സ്‌കോററായ ഇബ്രാഹിം സദ്‌റാനാണ് മത്സരത്തിലെ താരം.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 282 റൺസാണ് നേടിയത്. എന്നാൽ മറുപടി ബാറ്റിംഗിൽ അഫ്ഗാൻ ഓപ്പണർമാരായ റഹ്മാനുല്ലാ ഗുർബാസും(65) ഇബ്രാഹിം സദ്‌റാനും (62) അർധസെഞ്ച്വറി നേടി. 130 റൺസ് പടുത്തുയർത്തിയ കൂട്ടുകെട്ടിനെ ഷഹീൻ അഫ്രീദിയാണ് പിരിച്ചത്. റഹ്മാനുല്ലയെ ഉസാമ മിറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. വൺഡൗണായെത്തിയ റഹ്മത് ഷായും (77) അർധസെഞ്ച്വറി നേടി. നായകൻ ഹഷ്മത് ഷാഹിദി(48) മികച്ച പിന്തുണ നൽകി.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഓപ്പണർ അബ്ദുല്ല ഷഫീഖിന്റെയും നായകൻ ബാബർ അസമിന്റെയും അർധസെഞ്ച്വറി മികവിലാണ് 282 റൺസടിച്ചത്. ബാബർ നാല് ഫോറും ഒരു സിക്‌സറുമടക്കം 74 ഉം ഷഫീഖ് അഞ്ച് ഫോറും രണ്ട് സിക്‌സറുമടക്കം 58 ഉം റൺസെടുത്തു. വാലറ്റത്ത് ഷഹ്ദാബ് ഖാനും (38 പന്തിൽ 40) ഇഫ്തിഖാർ അഹമ്മദും(27 പന്തിൽ 40) തകർത്തടിച്ച് കളിച്ചു. എന്നാൽ അവസാന ഓവറിൽ നവീനുൽഹഖിന് മുമ്പിൽ ഇഫ്തിഖാർ വീണതോടെ 70 ലേറെ റൺസ് നേടിയ ഈ കൂട്ടുകെട്ട് പിരിഞ്ഞു. കളിയിലെ അവസാന പന്തിൽ ഷഹ്ദാബിനെയും നവീൻ പുറത്താക്കി. ഇഫ്തിഖാറിനെ ഒമർസായിയും ഷഹ്ദാബിനെ മുഹമ്മദ് നബിയും പിടികൂടുകയായിരുന്നു.

പാക് നിരയിലെ മറ്റുള്ള ബാറ്റർമാർക്ക് മികവ് പ്രകടിപ്പിക്കാനായില്ല. കഴിഞ്ഞ കളികളിൽ ടീമിന്റെ രക്ഷകനായ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ പാടേ നിരാശപ്പെടുത്തി. പത്ത് പന്തിൽ എട്ട് റൺസ് മാത്രം നേടിയ താരം നൂർ അഹമ്മദിന്റെ പന്തിൽ മുജീബുറഹ്മാൻ പിടിച്ച് പുറത്താകുകയായിരുന്നു. ഓപ്പണറായ ഇമാമുൽ ഹഖ് (17), സൗദ് ഷക്കീൽ (25), എന്നിവരും അധികം പൊരുതാൻ നിന്നില്ല.

WEB DESK
Next Story
Share it