Begin typing your search...

പൊട്ടിത്തെറിച്ച ചൈനീസ് റോക്കറ്റ്, ഉപഗ്രഹങ്ങൾക്ക് ഭീഷണി; ചിന്നിചിതറിയത് 700 കഷ്ണങ്ങളായി

പൊട്ടിത്തെറിച്ച ചൈനീസ് റോക്കറ്റ്, ഉപഗ്രഹങ്ങൾക്ക് ഭീഷണി; ചിന്നിചിതറിയത് 700 കഷ്ണങ്ങളായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വെച്ച് തകര്‍ന്ന ചൈനീസ് റോക്കറ്റിന്റെ 700 ല്‍ അധികം അവശിഷ്ടങ്ങള്‍ മറ്റ് ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയാവുന്നു. ഇത് ആയിരത്തലേറെ ഉപഗ്രഹങ്ങള്‍ക്കും ലോ എര്‍ത്ത് ഓര്‍ബിറ്റിലെ മറ്റ് വസ്തുക്കള്‍ക്കുമാണ് ഭീഷണി സൃഷ്ടിക്കുന്നത്. 2024 ഓഗസ്റ്റ് ആറിനാണ് 18 'ജി60' ഉപഗ്രഹങ്ങളെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിന്യസിക്കുന്നതിനായി ലോങ്മാര്‍ച്ച് 6എ വിക്ഷേപിച്ചത്. ഉപഗ്രഹ ഇന്റനെറ്റ് സേവനം ആരംഭിക്കുന്നതിന് വേണ്ടി ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന് കീഴിലുള്ള ഇനൊവേഷന്‍ അക്കാദമി ഫോര്‍ മൈക്രോസാറ്റലൈറ്റ്‌സുമായി സഹകരിച്ച് ഷാങ്ഹായ് സ്‌പേസ്‌കോം സാറ്റലൈറ്റ് ടെക്‌നോളജിയാണ് ജി-60 ഉപഗ്രഹ ശൃംഖല വികസിപ്പിച്ചത്. ഇത്തരത്തില്‍ 14000 ഉപഗ്രഹങ്ങള്‍ അടങ്ങുന്ന ഉപഗ്രഹ ശൃംഖല സ്ഥാപിക്കാനാണ് ചൈനയുടെ പദ്ധതി.

ഈ ഉപഗ്രഹങ്ങള്‍ വഹിച്ചിരുന്ന റോക്കറ്റിന്റെ മുകളിലുള്ള ഭാഗം ഉപഗ്രഹങ്ങള്‍ വിന്യസിച്ചതിന് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു. ആദ്യം 300 ല്‍ ഏറെ അവശിഷ്ടങ്ങള്‍ ഉണ്ടായെന്നാണ് യുഎസിലെ സ്‌പേസ് ട്രാക്കിങ് സ്ഥാപനങ്ങള്‍ ആദ്യം കണക്കാക്കിയത്. എന്നാല്‍ പുതിയ നിരീക്ഷണം 900 ല്‍ ഏറെ കഷ്ണങ്ങള്‍ പൊട്ടിത്തെറിയുടെ ഭാഗമായി ഉണ്ടാകാം എന്നാണ്. അന്തരീക്ഷത്തിലേക്ക് വീഴും മുമ്പ് വര്‍ഷങ്ങളോളം ഇവ ഭ്രമണപഥത്തില്‍ തുടരും. അതുകൊണ്ടു തന്നെ ലോ എര്‍ത്ത് ഓര്‍ബിറ്റിലെ മറ്റ് വസ്തുക്കള്‍ക്ക് അവ ഭീഷണിയാണ്.

ചൈന ഇതുവരെയും റോക്കറ്റ് പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല. മറ്റു വിശദീകരണങ്ങളും നല്‍കിയിട്ടില്ല. വരും ദിവസങ്ങളില്‍ അവശിഷ്ടങ്ങളില്‍ പലതും മറ്റ് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിച്ചേക്കാം എന്നാണ് വിദഗ്ദര്‍ പറയുന്നത്. ഈ കൂട്ടിയിടി ഒഴിവാക്കാന്‍ ചില ഉപഗ്രഹങ്ങള്‍ക്ക് സ്ഥാനം മാറാൻ സാധിക്കും. എന്നാൽ എപ്പോഴും അത് സാധ്യമല്ല.

WEB DESK
Next Story
Share it