Begin typing your search...

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം; ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് കൊൽക്കത്ത, വിജയവഴിയിൽ തിരിച്ചെത്താൻ ചെന്നൈ

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം; ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് കൊൽക്കത്ത, വിജയവഴിയിൽ തിരിച്ചെത്താൻ ചെന്നൈ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഐപിഎല്ലിൽ ഇന്ന് വമ്പൻമാരുടെ പോരാട്ടം. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഇന്നത്തെ മത്സരം. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹോം ഗ്രൌണ്ടായ എം.എ ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്കാണ് പോരാട്ടം. കളിച്ച മൂന്ന് മത്സരങ്ങളും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ജയിച്ചപ്പോൾ അവസാനം കളിച്ച രണ്ട് മത്സരത്തിൽ ചെന്നൈയ്ക്ക് അടിതെറ്റിയിരുന്നു. പോയിന്റ് ടേബിളിൽ കൊൽക്കത്ത രണ്ടാം സ്ഥാനത്തും ചെന്നൈ നാലാം സ്ഥാനത്തുമാണ്. ഇന്ന് ജയിച്ചാൽ സഞ്ജു സാംസണിന്റെ രാജസ്ഥാനെ മറികടന്ന് നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ കൊൽക്കത്തയ്ക്ക് കഴിയും. അതേസമയം ആദ്യ രണ്ട് മത്സരങ്ങളിൽ ജയിച്ചെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ചെന്നൈ സൂപ്പർ കിംഗ്സ് പരാജയപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ വിജയവഴിയിൽ തിരിച്ചെത്താൻ ലക്ഷ്യമിട്ടാകും ഇന്ന് ചെന്നൈ ഇറങ്ങുക.

WEB DESK
Next Story
Share it