Begin typing your search...

നൂറ് ക്യാച്ച് ക്ലബ്ബിൽ ഇടം നേടി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഓൾ റൗണ്ടര്‍ രവീന്ദ്ര ജഡേജ

നൂറ് ക്യാച്ച് ക്ലബ്ബിൽ ഇടം നേടി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഓൾ റൗണ്ടര്‍ രവീന്ദ്ര ജഡേജ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് നേട്ടം. ഐപിഎല്ലില്‍ നൂറ് ക്യാച്ച് എടുത്ത താരങ്ങളുടെ പട്ടികയിലാണ് രവീന്ദ്ര ജഡേജ ഇടംപിടിച്ചത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ രണ്ടു ക്യാച്ചുകള്‍ എടുത്തതോടെയാണ് എലൈറ്റ് ക്ലബില്‍ ജഡേജയുടെ പേരും എഴുതി ചേര്‍ത്തത്.

ഐപിഎല്ലില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ തുടങ്ങിയവരാണ് ഇതിന് മുന്‍പ് നൂറ് ക്യാച്ച് എന്ന നേട്ടം കൈവരിച്ചത്. രണ്ടു ക്യാച്ചിന് പുറമേ മൂന്ന് വിക്കറ്റുകള്‍ കൂടി നേടി കൊല്‍ക്കത്തയെ കുറഞ്ഞ സ്‌കോറില്‍ തളച്ചതില്‍ നിര്‍ണായക പങ്കാണ് ജഡേജ വഹിച്ചത്. കൊല്‍ക്കത്ത നേരിട്ട ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ട് ഔട്ടായി. ജഡേജ എടുത്ത ക്യാച്ചാണ് ഫിലിപ്പിന് കൂടാരത്തിലേക്കുള്ള വഴി കാണിച്ച് കൊടുത്തത്. 20-ാമത്തെ ഓവറിലാണ് ജഡേജയുടെ രണ്ടാമത്തെ ക്യാച്ച്. ഇതോടെയാണ് നൂറ് ക്യാച്ച് ക്ലബില്‍ ജഡേജ ഇടംപിടിച്ചത്.

ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ടീമിലെ താരം വിരാട് കോഹ്ലി 110 ക്യാച്ചുകളുമായി മുന്നിട്ടുനില്‍ക്കുന്നു. ഐപിഎല്ലില്‍ 242 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍താരം സുരേഷ് റെയ്‌നയാണ് രണ്ടാം സ്ഥാനത്ത്. 109 ക്യാച്ചുകള്‍. മുന്‍ മുംബൈ ഇന്ത്യന്‍സ് താരം കീറോണ്‍ പൊള്ളാര്‍ഡ് ആണ് മൂന്നാം സ്ഥാനത്ത്. 189 മത്സരങ്ങളില്‍ നിന്ന് 103 ക്യാച്ചുകള്‍. കഴിഞ്ഞയാഴ്ചയാണ് രോഹിത് ഈ ക്ലബില്‍ ഇടംപിടിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് രോഹിത് നൂറ് ക്യാച്ചുകള്‍ തികച്ചത്.

WEB DESK
Next Story
Share it